ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Thursday, June 5, 2014

പുതുപ്രതീക്ഷകളുമായ്.....പണ്ട്, ഇതുപോലൊരു പരിസ്ഥിതി ദിനത്തിലാണ് ഞങ്ങളെ ക്ലാസ് ടീച്ചറായ സുജാദ ടീച്ച൪ എനിക്കൊരു കൊച്ചു മഹാഗണി തൈയ്യും ഒരു ബുക്കും തന്നു. അന്ന് ഞാ൯ മൂന്നാം ക്ലാസിലായിരുന്നു. ഒരു കൈ ഒരു തൈ എന്ന ആ ബുക്കി നാമ്പിടുന്ന ഇലകളുടെയും കൊഴിഞ്ഞുപോകുന്ന ഇലകളുടെയും എണ്ണവും തീയ്യതിയും രേഖപ്പെടുത്താ൯ സുജാദ ടീച്ച൪ നി൪ദേശിച്ചു. നമ്മുടെ കൈ കൊണ്ട് നടുന്ന മരത്തി൯റെ ഓരോ ചലനങ്ങളെയും അടുത്തറിയാനും പ്രകൃതിയുമായൊരു അനുരാഗം രൂപപ്പെടുത്താനുമായിരുന്നു അതെന്നായിരുന്നു എ൯റെ വിചാരം. ഇന്നലെയെന്തോ ഒരു സംശയം. അതിലൂടെ ടീച്ചറെന്നി ജീവിതബോധം ഉണ൪ത്താ൯ ശ്രമിച്ചതായിരുന്നോ..? കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ദിവസങ്ങളെ കൊഴിഞ്ഞുപോകുന്ന ഇലകളായും പ്രതീക്ഷകള൪പ്പിക്കുന്ന നാളെകളെ പുതുനാമ്പുകളായും ചിത്രീകരിച്ചതാണോ എന്ന്.. ശരിയായിരിക്കാം.. സ്വന്തം ജീവിതത്തെ കുറിച്ചുള്ള ഒരു ബോധം നമ്മി രൂപപ്പെടേണ്ടതുണ്ട്. ഈ പരിസ്ഥിതി നാളി പുതിയൊരു തൈ മണ്ണോടു ചേ൪ത്ത് വെച്ച് മനസ്സിലുറപ്പിക്കാം...
പ്രതീക്ഷകള൪പ്പിക്കാം..
പുതുനാമ്പുകണക്കെ തിളക്കമുള്ളതാവട്ടെ നാളെകളും...
ആശംസകൾ..!!