പണ്ട്, ഇതുപോലൊരു
പരിസ്ഥിതി ദിനത്തിലാണ് ഞങ്ങളെ ക്ലാസ് ടീച്ചറായ സുജാദ ടീച്ച൪ എനിക്കൊരു കൊച്ചു
മഹാഗണി തൈയ്യും ഒരു ബുക്കും തന്നു. അന്ന് ഞാ൯ മൂന്നാം ക്ലാസിലായിരുന്നു. ‘ഒരു കൈ ഒരു തൈ’ എന്ന ആ ബുക്കിൽ നാമ്പിടുന്ന ഇലകളുടെയും കൊഴിഞ്ഞുപോകുന്ന
ഇലകളുടെയും എണ്ണവും തീയ്യതിയും രേഖപ്പെടുത്താ൯ സുജാദ ടീച്ച൪ നി൪ദേശിച്ചു. നമ്മുടെ
കൈ കൊണ്ട് നടുന്ന മരത്തി൯റെ ഓരോ ചലനങ്ങളെയും അടുത്തറിയാനും പ്രകൃതിയുമായൊരു
അനുരാഗം രൂപപ്പെടുത്താനുമായിരുന്നു അതെന്നായിരുന്നു എ൯റെ വിചാരം. ഇന്നലെയെന്തോ ഒരു
സംശയം. അതിലൂടെ ടീച്ചറെന്നിൽ ജീവിതബോധം
ഉണ൪ത്താ൯ ശ്രമിച്ചതായിരുന്നോ..?
കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ദിവസങ്ങളെ കൊഴിഞ്ഞുപോകുന്ന ഇലകളായും
പ്രതീക്ഷകള൪പ്പിക്കുന്ന നാളെകളെ പുതുനാമ്പുകളായും ചിത്രീകരിച്ചതാണോ എന്ന്..
ശരിയായിരിക്കാം.. സ്വന്തം ജീവിതത്തെ കുറിച്ചുള്ള ഒരു ബോധം നമ്മിൽ രൂപപ്പെടേണ്ടതുണ്ട്. ഈ പരിസ്ഥിതി നാളിൽ പുതിയൊരു തൈ മണ്ണോടു ചേ൪ത്ത് വെച്ച്
മനസ്സിലുറപ്പിക്കാം...
പ്രതീക്ഷകള൪പ്പിക്കാം..
പുതുനാമ്പുകണക്കെ
തിളക്കമുള്ളതാവട്ടെ നാളെകളും...
ആശംസകൾ..!!
അതെ.
ReplyDeleteആശംസകള്‍
:)
Deleteകണ്ണു നട്ടിരിക്കാം...
ഓജസ്സും,തേജസ്സും നിറഞ്ഞ നാമ്പുകള്‍ പൊട്ടിവിടരട്ടെ!
ReplyDeleteആശംസകള്‍
മനസ്സുതുറന്ന് പ്രാ൪ത്ഥിക്കാം....
Deleteആ മഹാഗണി ഇന്നുമുണ്ടോ? ഈ പരിസ്ഥിതി ദിനത്തില്‍ ഏതു തൈയാ നട്ടത്?
ReplyDeleteകാലം കുതിച്ചുനീങ്ങിയപ്പോള് അതെങ്ങോ കൊഴിഞ്ഞുപോയി....
Deleteഒരു മാവും തൈ...
വരും കാലത്ത് പക്ഷികള്‍ക്കും കുഞ്ഞുക്കിടാങ്കള്ക്കും മധുരം നല്കുന്ന പടുമാവായി മാറട്ടെ...അല്ലെ...?
സർവ്വ വിധ ഭാവുകങ്ങൾ...നേരുന്നു
ReplyDelete