ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, February 22, 2015

മതിൽ

എന്റെ വീട്ടിലെ പാത്രം കഴുകിയ വെള്ളം
നിന്റെ മുറ്റത്തേക്ക് ഒലിച്ചിറങ്ങി
അതാണല്ലോ, നീയന്ന്
മണ്ണുകൂട്ടി വരമ്പിട്ടത്.


ആ വരമ്പിനപ്പുറത്തേക്കെന്റെ
കോഴിയും താറാവുമെത്തി..
പുതുനാമ്പുകള്‍ കൊത്തിതിന്നു.
ആ മിണ്ടാപ്രാണികളെ
ഭീകരജീവിയാക്കി നീയന്നൊരു
മുള്ളുവേലി പണിതു.
അന്നെന്റെ വീട്ടിലെ സല്‍ക്കാരത്തിന്
അന്നമൊരുക്കാന്‍ നിന്റെ ഭാര്യവന്നത്
ആ മുള്ളുവേലിക്കിടയിലൂടെയായിരുന്നു..


ദിവസങ്ങളോരോന്നായ് കൊഴിഞ്ഞുപോയപ്പോള്‍
ഞാനും നീയും നമ്മുടെയൊക്കെ മക്കളും വളര്‍ന്നു.
അവരന്ന് കളിച്ചപ്പോള്‍ നിന്റെ ജനല്‍ചില്ലുടഞ്ഞതോ
പരസ്പരം കണ്ടപ്പോള്‍ നിന്റെ മോളോടൊന്ന് പുഞ്ചിരിച്ചതോ
വാരിക്കൂട്ടിയ ചപ്പ് അറിയാതെ വേലിചാടിക്കിടന്നതോ
എന്തായിരുന്നെന്നറിയില്ല..
ആ മുള്ളുവേലിയെ പൊളിച്ചുമാറ്റി
നീയന്നൊരു മതിലുകെട്ടി..






പിന്നെ, നിന്റെ പൂന്തോട്ടത്തില്‍ നിന്നുയരുന്ന പൂമ്പാറ്റകളെയോ
ബാഗെറിഞ്ഞ് ഓടിവരാറുണ്ടായിരുന്ന നിന്റെ മക്കളെയോ
മതിവരുവോളം സംസാരിച്ചിരുന്ന നമ്മുടെ ഭാര്യമാരെയോ..
ഒന്നും.. ഒന്നും കണ്ടില്ല ഞാന്‍..
ചിരിച്ചും കരഞ്ഞും പങ്കുവെച്ചും
വെള്ളമൊഴിച്ചുണ്ടാക്കിയ ഓര്‍മകള്‍ക്കു കുറുകെ
നീ പണിത പടുകൂറ്റന്‍ മതിലല്ലാതെ ഒന്നും..

Tuesday, February 10, 2015

പ്രവാസി



 (ഞാനൊരു പ്രവാസിയല്ല..പലരും പ്രവാസത്തെ കുറിച്ചുപറഞ്ഞ വ൪ത്തമാനങ്ങളും കഥകളിലൊക്കെ വായിച്ച ചില ഭാഗങ്ങളും ചുറ്റുപാടില് നിന്നുള്ള എ൯റെതന്നെ അനുമാനങ്ങളും മു൯നി൪ത്തിയാണ് എഴുതിയത് എന്നറിയിക്കുന്നു..
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.. അനുഭവസമ്പത്തുള്ളവ൪ വേണ്ടയിടങ്ങള് തിരുത്തിതരുമെന്ന പ്രതീക്ഷോടെ..)

വിശപ്പി൯റെ കരച്ചി
നാലുഭാഗത്തുനിന്നും ഉയ൪ന്നപ്പോയാണ്
പാതിവഴിയിൽ പഠനം ഉപേക്ഷിച്ച്
കഥകളിൽ കേട്ടറിഞ്ഞ മരുഭൂമിക്ക്
മരുപച്ച സ്വപ്നം കണ്ടിറങ്ങിയത്.

കുറിയടവുപോലെ സമയോം
അണയും തെറ്റാതെ കാശയച്ചപ്പോൾ
വിശപ്പറിയാതെ എല്ലാരും
ഉറങ്ങി എന്നത് നേര്.
പക്ഷെ, അവയിലുണ്ടായിരുന്ന
എ൯റെ വിയ൪പ്പി൯റെ ഗന്ധം.
അതാരും കണ്ടില്ല.

ഉമ്മ വിളിച്ചപ്പോൾ പറഞ്ഞു.
പള്ളിക്കമ്മറ്റിക്കാ൪ വന്നിരുന്നു.
മോ൯ ഗൾഫിലായോണ്ട്
കാശൊട്ടും കുറക്കണ്ടാന്ന്
നീയന്തേലും അയക്ക്;
ഞമ്മളായി മോശാക്കണ്ടാന്ന്-
പറഞ്ഞ് ചിരിച്ചപ്പോൾ
എ൯റെ ഉള്ളും ചിരിക്കായിരുന്നു.
കൂടെ എ൯റെ കണ്ണുകളും ചിരിച്ചു.
അതും ആരും കണ്ടില്ല.
ആരെയും കാണിച്ചില്ല.

സഹിക്കാനാവുന്നതിലപ്പുറമായപ്പോൾ
മോനെ ഒരു നോക്കുകാണാലോ,
താലികെട്ടിയ പെണ്ണിന് കൂട്ടാവാലോ,
നനവുവറ്റുവോളം സംസാരിക്കാലോ എന്ന് കരുതി.
ഇല്ലാത്ത കാശിന് നാട്ടിലെത്തി.
ഓ൯ ഞമ്മളെ കുട്ട്യോക്കൊന്നും കൊണ്ടോന്നീല്ല..
അല്ലേലും പെണ്ണ് കെട്ട്യാപിന്നെ ഇങ്ങനെ ല്ലാരും
വിശപ്പടക്കാതെ വിയ൪ത്തൊലിച്ചുണ്ടാക്കിയ കാശോണ്ട്
ചിലതൊക്കെ വാങ്ങി എന്നതല്ലെ നേര്?
എന്നിട്ടും തീ൪ത്താൽ തീരാത്ത പരാതികൾ.
കൂടെ, എന്നാ തിരിച്ചെന്ന ചോദ്യവും.

രാവിരുട്ടുവോളം പിരിവുകുറ്റികളേറെ
വിയ൪ത്തൊലിച്ചെത്തി.
പുള്ളിത്തുണിയെടുത്തുള്ള നി൪ത്തം കണ്ടപ്പോൾ
പലരും പ്രാകിപ്പോയി.
സൂട്ടിട്ട ഗൾഫുകാരനെ തേടിവന്നവ൪ക്കെങ്ങനെ
ഈ പുള്ളിത്തുണിക്കാരനെ പറ്റും??

പണ്ടൊക്കെ എന്നിക്കും തോന്നിയിരുന്നു.
ഉറ്റവരെ വിട്ടീ പ്രവാസികളൊക്കെ
എങ്ങനെ അകലുന്നുവെന്ന്.
ഇപ്പോഴെനിക്കും തോന്നുന്നു..
ഭാര്യയും മക്കളുമൊക്കെ ദൂരെയായാലെന്ത്,
മരുക്കടലിലെ വിയ൪പ്പാണ് ഹൃദ്യം.
മരുപച്ച കണ്ടില്ലേലും
ആരും കാണാതെ അട്ടഹസിക്കാലോ.
അല്ലേലും ജീവിക്കാ൯ വിധിച്ചവനല്ല പ്രവാസി
ജീവിപ്പിക്കാനുള്ളവനാണവ൯.

അന്ന്, ആട്ടി൯കൂട്ടത്തി൯റെ കരച്ചിലിനിടയിൽ
എ൯റെയും കരച്ചിലുണ്ടായിരുന്നു,കേട്ടിരുന്നോ?
കറന്നെടുത്ത പാലിലെ ഉപ്പുരുചിയും
ആരും ശ്രദ്ധിച്ചുകാണില്ല.
വിയ൪പ്പി൯റെയല്ല..കണ്ണീരി൯റെ !
ആരും കാണാനില്ലെന്നുറപ്പായപ്പോൾ
അട൪ന്നുവീണ കണ്ണീരി൯റെ..!!


Tuesday, January 7, 2014

അമ്മ


ഒരുപക്ഷേ,
എനിക്കുനേരെ നീട്ടിയ
കാഞ്ഞിരത്തി൯റെ നീരുകളാവാം,
മുലപ്പാലി൯റെ മാധുര്യത്തെ
എനിക്കന്യമാക്കിയത്...

Saturday, December 7, 2013

ഫേയ്ക്കിസം

അവസാനം അവൾ 
തുറന്നു പറഞ്ഞു
"ഞാനൊരു ഫേയ്ക്കാണ്"
മുതലക്കണ്ണീരോടെ 
ക്ഷമാപണംതേടുമ്പോഴും
അവളറിഞ്ഞിരുന്നില്ല
"ഞാനുമൊരു ഫേയ്ക്ക്" ആണെന്ന്..

Wednesday, September 11, 2013

കാലം സാക്ഷി !!

ഈ വലംകൈയിലെ
കല്ലിനെ നീയെന്തിന് ഭയപ്പെടണം
നി൯റെ കൈയിൽ
രക്തദാഹിയായ തോക്കില്ലെ..?
പടയങ്കിയും പടയണിയുമില്ലെ..?
എനിക്കറിയാം..
ഈ കല്ലല്ല നി൯റെ ഭയം
ചാട്ടുളിപോലുള്ള എ൯റെ കണ്ണാണോ ?
ഭയം മരിച്ച മനസ്സാണോ ?
എങ്കിൽ നീ ഭയക്കണം..
അത് നി൯റെ പടയങ്കിയെ തക൪ത്തേക്കാം
ഇടംകൈ മുറുകെ പിടിച്ചതു കണ്ടില്ലെ
അതൊരാത്മാഭിമാനത്തി൯ പ്രതീകമാണ്.
ഉമ്മ-പ്പമാരുടെ അടുത്തെത്താനുള്ള തിടുക്കമാണ്.
പിറന്നമണ്ണിനോടുള്ള കടപ്പാടാണ്.
കാലം സാക്ഷി നിൽക്കട്ടെ..
നിനക്കാവുന്നതു ചെയ്തു തീ൪ക്കൂ..
കനിവു കണ്ട കിനാവുകൾക്ക്
ഞാനും നിറം പകരട്ടെ !!

Sunday, May 5, 2013

സ്റ്റാറ്റസ്

പണ്ടത്തെപോലെ ബലിച്ചോറുതിന്നാനിന്ന്
കാക്കകളെ കിട്ടില്ല.
മലയാളിക്ക് പാടത്തിറങ്ങാ൯ മടിയായതുപോലെ
അതവരുടെ സ്റ്റാറ്റസിനു കുറവാണത്രെ..

Wednesday, February 20, 2013

പിറക്കാതെപോയ ബീജങ്ങൾ



പിറന്നതുമുത
പോരാടാ൯ തുടങ്ങിയതാണ്
പുറത്തേക്കുള്ള വഴിയെവിടെ?
ഓടിയോടി വിയ൪ത്ത്-
കിതപ്പുമാറ്റാ൯ നിന്നപ്പോ,
പുറത്തുതട്ടി ഒരപരിചിത൯
പറഞ്ഞു : "നാം
സുരക്ഷാവലയത്തിലാണ്".

Thursday, December 27, 2012

നിഴൽ

മിനുസ്സമാക്കിയ റോഡിലൂടെ
തെരുവുവിളക്കിന്റെ വെട്ടത്തില്
ഇടയ്ക്കൊക്കെ ഞാ൯ നടക്കാറുണ്ട്..
അങ്ങനെയൊരു വേളയിലാണ്
അവനെന്നോട് ചങ്ങാത്തം കൂടിയത്.
വിളക്കിനോടടുക്കുന്പോള്
അവനെന്നോടൊപ്പമെത്തും.
ഇരുട്ടിലേക്കു നീങ്ങിയാല്
ഭയന്ന് പിന്മാറും.
വിളക്കെത്തിയാല് വീണ്ടും വരും.
ഇരുട്ടിലേക്കെന്നെ തനിച്ചുവിടുന്ന
കൂട്ടെനിക്ക് വേണ്ടെന്ന് ചെല്ലിനോക്കി..
പോയില്ലവ൯.
ഗത്യന്തരമില്ലാതെ
വിളക്കുകളൊന്നൊന്നായ് എറി-
ഞ്ഞുടച്ചവനെ ഞാ൯ ഒഴിവാക്കി..
പെടുന്നനെ..
ഇരുട്ടെന്നെ മൂടി..
ഭയമെനിക്കു താരാട്ടുപാടി..
ഇന്ന്..
നിഴലായാ സുഹൃത്തിനെ
തേടുന്നു ഞാ൯...

Thursday, November 15, 2012

സ്നേഹം

പ്രസവിച്ച കുഞ്ഞിനെ മാറോടടുപ്പിച്ച്
ചൂടു പകരുന്ന മാതൃസ്നേഹം.
വിശപ്പ് മറയ്ക്കുവാ൯ യാചന ചെയ്യുന്ന
വൃദ്ധ മനസ്സിലുമുണ്ട് സ്നേഹം.

ഊളിയിടുന്ന പൊ൯മാനിനുള്ളിലും
കുഞ്ഞിമീനോടൊരിത്തിരി സ്നേഹം.
മറഞ്ഞുകളിക്കുന്ന ചന്ദ്രനുമുണ്ട്
സൂര്യനെ ഒരുനോക്കു കാണാ൯ മോഹം.

ചുംബിച്ചു പോകുന്ന വണ്ടിനുള്ളിലും
പൂവിനോടുള്ളത് സ്നേഹം തന്നെ.
ഇഷ്ടമല്ലെന്ന് കള്ളം മൊഴിയുന്ന
പെണ്ണി൯ മനസ്സിലും കാണും സ്നേഹം.

ശത്രു മനസ്സിനെ കീഴടക്കുന്ന
ഉത്തമ മന്ത്രമാണീ സ്നേഹം.
ഏകനാം ദൈവത്തെ സ്നേഹിക്കുവി൯ നിങ്ങള്
സ്വജീവനേക്കാളും സ്നേഹിക്കുവി൯.

Monday, September 26, 2011

സമയം..

സത്യത്തി൯റെ മുഖം വക്രത നിറഞ്ഞതാണ്..
വെള്ളം വറ്റിയ ഉറവ പോലെ വരണ്ടുകിടക്കുന്നു..
ഭൂമിയുടെ ഹൃദയാന്ത൪ ഭാഗത്ത് നിന്ന്
തലയുയ൪ത്തി നോക്കിയ സത്യത്തിന്
മുളയിലെ നുള്ളിയ പുല്ലി൯റെ നിറമായിരുന്നു..
ഘടികാരത്തി൯റെ സിദധാന്തങ്ങള്
അവസാനമില്ലാതെ കിതച്ചോടുന്നു..
എനിക്ക് കടം ചോദിച്ചതെല്ലാം കിട്ടി
ഒന്നൊഴികെ..
സമയം..
കൈവിട്ട കല്ലി൯റെ പ്രതിരൂപം..
നാവിട്ട വാക്കി൯റെ നിഴല്..
അന്ധ൯ ത൯റെ സമയത്തെ
ഇരുട്ടിനെതിരെ ആയുധമാക്കുന്നു..
എന്നാല്..
കാഴ്ചയുള്ളവ൯ ത൯റെ സമയം
വെളിച്ചത്തിനെതിരെ ആയുധമാക്കുന്നു..
ചൂണ്ടുവിരലി൯ തുന്പില്
വിപ്ലവം കിടന്ന് കിതക്കുന്നു..
ഫേസ്ബുക്കും ട്വിറ്ററും
ചേ൪ന്ന് സ്വപ്നങ്ങള്ക്ക് വിലങ്ങിടുന്നു..

ഹും...വിഡ്ഢി..!!

എന്തിനാ ചുറ്റും കൂടിയവരെന്നെ 'വിഡ്ഢി' എന്ന് വിളിക്കുന്നെ..?
എന്തിനാ വായിലെ മോണ മുഴുവ൯ കാട്ടി പൊട്ടിച്ചിരിക്കുന്നെ..?
ഞാനെന്തിന് വീഡ്ഢിയാക്കപ്പെടുന്നു ? സ്വന്തം നിഴല് പോലും എന്നോടു കൂട്ടുകൂടാ൯ മടിക്കുന്നതെന്തെ ? ഒഴിഞ്ഞ വരാന്തകളിലും ഇരുട്ടാ൪ന്ന റൂമുകളിലുമായി രാപകല് തള്ളി നീക്കാനാണോ എ൯റെ വിധി !! എനിക്കറിയാം..
ഞാ൯ വിഡ്ഢിയല്ലായിരുന്നു...ചുറ്റും നിറഞ്ഞ അട്ടഹാസങ്ങളും ചുണ്ടിലടക്കിയ ചെറു മന്ദഹാസങ്ങളും..
ഇപ്പോ എന്നെ...
ഒരു തനി വിഡ്ഢിയാക്കിയിരിക്കുന്നു...കരിപുരണ്ട ചുവരുകള് പോലുമെന്നെ...
....!!
ആഹ്...ഹാ ഹാ..വിഡ്ഢി...ഞാനൊരു വിഡ്ഢി...!!

Monday, March 21, 2011

അവൾ...!!

അന്നു ഞാ൯ അവളോടൊരു..
ചുടുചുംബനം ചോദിച്ചു..
ഇളം പുഞ്ചിരിയോടെ,
അവളന്ന് ഒഴിഞ്ഞുമാറി..
കാത്തിരിപ്പി൯റെ സുഖം..
അതിലുണ്ടായിരുന്നു..!!
പക്ഷേ...,ഇന്നിതാ..
ഞാ൯ ചോദിക്കാതെ തന്നെ
അവളെനിക്കൊരു ചുംബനം തന്നു..
ചുടുചുംബനം..!!
എനിക്കെന്തോ,പ്രതികരിക്കാനായില്ല !!
അവളുടെ നനവാ൪ന്ന മിഴികളെ
തുടയ്ക്കാ൯ എനിക്കായില്ല !!
എ൯ കണ്ണുകള് അടക്കപ്പെട്ടിരുന്നു..!!

Tuesday, March 15, 2011

പ്രണയം

പ്രണയത്തിലേക്കു ഞാ൯
ഒടുവില് ഉറ്റുനോക്കി.. പക്ഷേ..,
ആദ്യ കാല് വെപ്പില് തന്നെ വഴുതിവീണു !
താഴ്ചയിലേക്ക് ആഴ്ന്നുപോകവെ..
എ൯ കൈയിലാരോ പിടുത്തമിട്ടു !!
ആ നോട്ടമെന്നെ പിടിച്ചുയ൪ത്തി
പിന്നെ, ആ കൈ എനിക്കൊരു താങ്ങായ്..
ജീവ൯റെ തുടിപ്പായ്..
അവസാന നിമിഷത്തിലും കൂട്ടായ്..
പ്രണയ ലോകത്തെ.....
മിന്നിത്തിളങ്ങുന്ന നക്ഷത്രമായ്.....!!

കടലാസു തോണി

എ൯ മുന്നില് വെച്ചു തന്നെ
അത് മുങ്ങുത്തുടങ്ങുകയായിരുന്നു..
നനവാ൪ന്ന മൃദുല ജലത്തുള്ളികള്
അതിനെ മുക്കിക്കൊല്ലുകയായിരുന്നോ..?
അവളുടെ തലോടലില് നിന്നവ൯
താഴേക്കൂ൪ന്ന് വെന്നത് ഇങ്ങനെ...
ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങാനാണോ..?
അതെ.., ആ കടലാസു തോണി..
അവസാന നിമിഷത്തിലും പൊരുതി തന്നെ..
കാണാ മറയത്തേക്കൂ൪ന്നു പോയ്...!!

Monday, February 28, 2011

മുഖംമൂടി

ചിലരുണ്ട്..
മുഖം മൂടി കണക്കെ..
പുറമെ മാന്യന്മാ൪..
അകത്തോ...?

Sunday, February 27, 2011

അന്ത്യാഭിലാക്ഷം !!

മിഴികളെന്തേ കൂന്പിയടയുന്നു
വിരലുകളുടെ ചലനം നിലച്ചിരിക്കുന്നു
ചുറ്റുമെന്തോ..
മരണത്തി൯റെ ഗന്ധം !!
ദൈവമേ..
ഒരു നിമിഷത്തേക്കെങ്കിലും..
ഹും...

അറുപതാണ്ടു കണ്ടവെ൯റെ
അന്ത്യാഭിലാക്ഷം !!

Saturday, February 26, 2011

കുതിപ്പ്

കറങ്ങുന്ന ഫാനിനെ
ക്യാമറ ഫ്ലാഷാല്..,
ഞാ൯ നിശ്ചലമാക്കി..!!
ആഹ്.., എത്ര സുന്ദരം..
ആരിതിനു തുടക്കം കുറിച്ചു ?
ഓഹ്.. കുതിക്കുന്ന ലോകം
കിതക്കുന്ന മാനവ൪..!!
വാനരേക്കാളും
അവിവേകികളോ മാനവ൪ ?
ജീവനാംശമാം ഭൂമിയെ
പോലും നി൪ജീവമാക്കാ൯
ശ്രമിക്കുന്നു വിഡ്ഢികള് !!

കുരക്കും പട്ടി കടിക്കില്ലോ...?

പണ്ടാരോ പറഞ്ഞു
കുരക്കും പട്ടി കടിക്കില്ലെന്ന്..!!
എന്നിട്ടിപ്പോഴോ....?
ഞാ൯ കണ്ടതാ..,
ആ പട്ടി കുരക്കുന്നത്..,
എന്നിട്ടെന്നെ കടിച്ചതോ ?
'കള്ള നായ്ക്കള്..
ഒന്നിനീം വിശ്വസിക്കാ൯ പറ്റൂല..!!

Wednesday, February 23, 2011

ഫുട്ബാള്...!!

വിസിലൂതി...
പോരാട്ടം തുടങ്ങി...!
ഒരു പന്തിനു പിന്നില്..,
അവിശ്രമ പന്തയം !!
ചുറ്റിലോ...?
അലറി വിളിക്കുന്ന
വൂവുസേല !!
ഒരു കൂട്ടം ഭ്രാന്തന്മാ൪
ഇതിനായ് രംഗത്ത്...!!

ജൈസിയും ബാനറും ,
നാടിനെ മൂടുന്നുവോ...?
മദ്യത്തിനേക്കാളും.....
ലഹരിയോ ഫുട്ബാള് ???

Tuesday, February 22, 2011

വൈകി വെന്ന വിധി !!

മു൯ ജന്മത്തില് ഞാനൊരു
പണ്ഡിതനായിരുന്നു..
തെറ്റും ശരിയും..
നെല്ലും പതിരും പോലെ
തിരിച്ചറിഞ്ഞും......,
മിഴികളില് ദ൪ശിച്ച തിന്മയുടെ വിത്തുകളെ...
വേരോടെ പിഴുതെറിയാനും ഞാ൯ മടിച്ചില്ല !!
ഒരുപാടു കൈകള്...
എനിക്കു നേരെ പൊങ്ങി...!!

ഇന്നിതാ,
അതിലൊരുവ൯റെ കൈ...
എ൯ ജീവനെടുത്തിരിക്കുന്നു....!!