മിനുസ്സമാക്കിയ റോഡിലൂടെ
തെരുവുവിളക്കിന്റെ വെട്ടത്തില്
ഇടയ്ക്കൊക്കെ ഞാ൯ നടക്കാറുണ്ട്..
അങ്ങനെയൊരു വേളയിലാണ്
അവനെന്നോട് ചങ്ങാത്തം കൂടിയത്.
വിളക്കിനോടടുക്കുന്പോള്
അവനെന്നോടൊപ്പമെത്തും.
ഇരുട്ടിലേക്കു നീങ്ങിയാല്
ഭയന്ന് പിന്മാറും.
വിളക്കെത്തിയാല് വീണ്ടും വരും.
ഇരുട്ടിലേക്കെന്നെ തനിച്ചുവിടുന്ന
കൂട്ടെനിക്ക് വേണ്ടെന്ന് ചെല്ലിനോക്കി..
പോയില്ലവ൯.
ഗത്യന്തരമില്ലാതെ
വിളക്കുകളൊന്നൊന്നായ് എറി-
ഞ്ഞുടച്ചവനെ ഞാ൯ ഒഴിവാക്കി..
പെടുന്നനെ..
ഇരുട്ടെന്നെ മൂടി..
ഭയമെനിക്കു താരാട്ടുപാടി..
ഇന്ന്..
നിഴലായാ സുഹൃത്തിനെ
തേടുന്നു ഞാ൯...
തെരുവുവിളക്കിന്റെ വെട്ടത്തില്
ഇടയ്ക്കൊക്കെ ഞാ൯ നടക്കാറുണ്ട്..
അങ്ങനെയൊരു വേളയിലാണ്
അവനെന്നോട് ചങ്ങാത്തം കൂടിയത്.
വിളക്കിനോടടുക്കുന്പോള്
അവനെന്നോടൊപ്പമെത്തും.
ഇരുട്ടിലേക്കു നീങ്ങിയാല്
ഭയന്ന് പിന്മാറും.
വിളക്കെത്തിയാല് വീണ്ടും വരും.
ഇരുട്ടിലേക്കെന്നെ തനിച്ചുവിടുന്ന
കൂട്ടെനിക്ക് വേണ്ടെന്ന് ചെല്ലിനോക്കി..
പോയില്ലവ൯.
ഗത്യന്തരമില്ലാതെ
വിളക്കുകളൊന്നൊന്നായ് എറി-
ഞ്ഞുടച്ചവനെ ഞാ൯ ഒഴിവാക്കി..
പെടുന്നനെ..
ഇരുട്ടെന്നെ മൂടി..
ഭയമെനിക്കു താരാട്ടുപാടി..
ഇന്ന്..
നിഴലായാ സുഹൃത്തിനെ
തേടുന്നു ഞാ൯...
ഗത്യന്തരമില്ലാതെ
ReplyDeleteവിളക്കുകളൊന്നൊന്നായ് എറി-
ഞ്ഞുടച്ചവനെ ഞാ൯ ഒഴിവാക്കി..
അഭിപ്രായപ്പെട്ടിയിലുള്ള ഈ വാക്ക് തിട്ടപ്പെടുത്തൽ ഒഴിവാക്കണം കേട്ടൊ ഭായ്
നന്ദിയുണ്ട്...
Deleteഅകലങ്ങളില് നിന്നുള്ള ഈ കൂട്ടിന്...