ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Thursday, December 18, 2014

പിച്ചളപ്പാത്രത്തിലെ റോസാപ്പൂമൊട്ടുകൾ

ഹൈക്കുവിന് വേണ്ടിയൊരു നേരിയ പരിശ്രമം

1, ചരിത്രം 
 ചാരിത്രം നഷ്ടപ്പെട്ട
ചേതനയറ്റ ചിത്രം.

2,നടി
നാണം വെടിഞ്ഞ്
നാട്യം നടിച്ച്
നടക്കേണ്ടവള്‍

3,ഭൂമി
നിറകുടം
കാലം
കോലം
കാമം
ഇന്നിതാ കോലായി
നാളെ കാലി..

4,പോഷകാഹാരകുറവാണ്
അലസിപ്പോവുന്നുണ്ട്
ഒരുപാട് കവിതാബീജങ്ങള്‍..

5.ഇണ:
കൂട്ടിലേക്കൊരു കൂട്ട്

6.ജീവിതം:
വിഭജിച്ച റോഡിന്‍റെ
നടുവരയാണ് ജീവിതം..
വളഞ്ഞും പുളഞ്ഞും
ഇടയ്ക്കൊന്നു നേരെയായും
അതങ്ങനെ മുന്നോട്ടുനീങ്ങുന്നു.

7.ജീവിതം :
വായുനിറക്കപ്പെട്ട
ബലൂണാണ് ജീവിതം.
ചിലവ പെട്ടെന്ന് പൊട്ടുന്നു.
ചിലതോ അതിജീവനത്തിന്‍റെ കഥരചിക്കുന്നു.

31 comments:

  1. കൊള്ളാം
    നാല് കൂടുതല്‍ ഇഷ്ടം!
    ആശംസകള്‍

    ReplyDelete
    Replies
    1. താങ്ക്യൂ..
      അത് സത്യത്തില് കവിതയാക്കി എഴുതിയതല്ല..
      എന്നില് സംഭവിച്ചോണ്ടിരിക്കുന്ന സത്യാ..
      ബീജങ്ങളൊരുപാടുണ്ടായിട്ടും എഴുതി ഫലിപ്പിക്കാ൯ കഴിയുന്നില്ല..

      Delete
  2. ഗംഭീരമാവുന്നുണ്ട്...
    ആശംസകള്‍

    ReplyDelete
    Replies
    1. ഗംഭീരമാവുന്നുണ്ട്..
      ഈ ആശംസകളും...

      Delete
  3. പരിശ്രമം നന്നൂട്ടോ.... ആശംസകള്‍

    ReplyDelete
  4. Replies
    1. താങ്ക്സ്..
      ഈ വരവിനും നല്ല കയ്യൊപ്പിനും..

      Delete
  5. Nannavunnund....ezhuth thudaruka

    ReplyDelete
  6. സംഗതികള്‍ ഉണ്ട്. ആശംസകള്‍.

    ReplyDelete
    Replies
    1. ഈ വരവിനും കയ്യൊപ്പിനും നന്ദി... :)

      Delete
  7. പൂർണ വളർച്ച എത്താതെ പോയവ ഹൈക്കു. എന്തായാലും നീരീക്ഷണം കൊള്ളാം. ഹൈക്കുവും നന്നായി.

    ReplyDelete
    Replies
    1. അതുപൊളിച്ചു..
      പൂർണ വളർച്ച എത്താതെ പോയവ ഹൈക്കു..
      വരവിനും കയ്യൊപ്പിനും നന്ദി..

      Delete
  8. നല്ലോണം പോഷകാഹാരം കൊടുത്ത് നന്നായി വളർത്തൂ കവിതക്കുഞ്ഞുങ്ങളെ

    ReplyDelete
    Replies
    1. ഹ ഹാ..
      താങ്ക്സ് ഇക്കാ..
      വള൪ത്താ൯ ശ്രമിക്കാം...

      Delete
  9. എല്ലാം കിടിലം... സത്യം, അടിപൊളി....

    ReplyDelete
  10. കൊള്ളാം..,
    പരിശ്രമം നന്നായിരിക്കുന്നു തുടരുക ആശംസകൾ

    ReplyDelete
  11. വെറുതെ സുഖിപ്പിക്കാൻ പറഞ്ഞാല അത് എഴുത്തിനെ തളർത്തും. വിമർശനങ്ങൾ പൊസിറ്റീവായി എടുക്കുക - ഇതൊന്നും ഹൈക്കു ആയില്ല. ഹൈക്കു എങ്ങനെ എഴുതേണ്ടത് അന്ന് "ഹൈക്കു" എന്ന ഗ്രൂപ്പിൽ പിന് പോസ്റ്റ്‌ ആയി ഉണ്ട്. ശ്രദ്ധിക്കുമല്ലോ.
    ചെറു കവിതകൾ കൊള്ളാം - സിയാഫ് പറഞ്ഞ പോലെ പോഷകാഹാരം കൊടുത്ത് വളർത്തൂ. എത്തിച്ചേരും തീർച്ച.
    ആശംസകൾ

    ReplyDelete
    Replies
    1. താങ്ക്സ് ഷിഹാബ്ക്കാ..
      ഈ വാക്കുകളെ ഞാനെന്നും ഓര്‍ക്കും...
      ഇനിയും വരുമെന്ന പ്രതീക്ഷയോടെ...

      Delete
  12. ഇത്തിരികാര്യങ്ങളാൽ ഒത്തിരിതിരക്കിനിടയിലും ഇടയ്ക് ബ്ലോഗിൽ കണ്ണോടിച്ചപ്പോൾ കണ്ടിരുന്നു ഒരു മിന്നാമിനുങ്ങ്. കൊള്ളാല്ലോ താടിക്ക് കൈകൊടുത്തൊരു പെണ്‍കുട്ടി.ഇപ്പോഴത്തെ കുട്ടികളല്ലേ പേരു കൊണ്ടൊന്നും തിരിച്ചറിയാൻ പറ്റില്ലല്ലോ ആണോ പെണ്ണോ?കുട്ടീടെ ബ്ലോഗിൽ കയറിയപ്പഴല്ലേ ദാ ഒരാണ്‍കുട്ടി! എന്റെ കണ്ണിന്റെ കുഴപ്പാ ട്ടോ. മൂന്നാല് തവണ വായിച്ചു നോക്കി. വേറെയും എഴുത്തുകൾ കണ്ടു വച്ചിട്ടുണ്ട്. സമയം പോലെ വായിക്കണം ന്നു കരുതുന്നു. ന്തായാലും മുബാറക്കിന്റെ നിരീക്ഷണങ്ങൾ ഇഷ്ടപ്പെട്ടു. കൊള്ളാം. ഈ ചേച്ചിയുടെയും ആശംസകൾ.

    ReplyDelete
    Replies
    1. ന്നാലും പെണ്‍കുട്ടീന്ന് കരുതണ്ടായിരുന്നു... :D
      ഈ തുറന്നുപറച്ചിലിന് നന്ദിയുണ്ട് ട്ടോ..
      ദൈവം തുണക്കട്ടെ...

      Delete
  13. വളർത്തൂ. വളർത്തൂ. വളർത്തൂ. ആശംസകൾ

    ReplyDelete
    Replies
    1. ഈ വളര്‍ച്ചക്ക് ഊര്‍ജമേകാന്‍ കൂടെ കൂടിയതിനൊത്തിരി നന്ദി.....

      Delete
  14. വരികളീലെ നുറുങ്ങ് വെട്ടങ്ങൾ

    ReplyDelete