ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Wednesday, February 27, 2013

പിടയുന്ന ജീവനുകൾ





    ഞാനിന്ന് കൂട്ടുകാരനോടൊപ്പം അങ്ങാടിയിലേക്കു പോയി. അവന്റെ വീട്ടി വിരുന്നുകാരു വന്നത്രെ. ഉമ്മ കോഴിവാങ്ങാ൯ പറഞ്ഞുവിട്ടതാ..  ബൈക്കോടിക്കവെ തന്നെ പിന്നിലേക്കു തികിഞ്ഞവ൯ പറഞ്ഞു. നീയും വാ, കുറെ കാലായില്ലെ വീട്ടിലേക്കു വന്നിട്ട് ?”  വൈകിക്കിട്ടിയ ആ വിളിയെ ഞാ൯ ചുമ്മാ പുഞ്ചിരിയാ തലോടിവിട്ടു.
     സമയം 7.36..
     സൂര്യ൯ മറഞ്ഞിരിക്കുന്നു, മനസ്സിനു കുളിരേകുന്ന നിലാവുമായി ചന്ദ്രനും നക്ഷത്രങ്ങളും ഇപ്പോ മാനത്തുണ്ട്. എന്തു രസാലെ കാണാ൯ ?ചിന്തകൾക്കും ഭാവനകൾക്കും ചിറകുമുളച്ചപ്പോൾ ഞാ൯ എന്നെതന്നെ മറന്നിരുന്നു.
      ഡാ രണ്ട് കിലോ ഉണ്ടാവൂലെ ?”
അറിയാതെ ഞാ൯ ആ..എന്നു പറഞ്ഞുപോയി.. എപ്പോൾ കടയിൽ എത്തിയെന്നോ ബൈക്കിൽ നിന്നെപ്പോ ഇറങ്ങിയെന്നോ എനിക്കറിയില്ലായിരുന്നു.. എന്റെ അതെ പ്രായം വരുന്ന ഒരു ചെക്ക൯ ഉള്ളിലേക്കു പോയി ഒരു കോഴിയെ പിടിച്ചുകൊണ്ടുവന്നു. അങ്ങിങ്ങ് തൊലിയിളങ്ങി അതിന്റെ നഗ്നത പുറത്തേക്കുകാണുന്നുണ്ടായിരുന്നു. രണ്ടു ചിറകും പിടിച്ച് കയറിൽ കുരുക്കി കടയുടെ വലതുവശത്തുള്ള തുലാസിൽ ആ പാവത്തെ തലകീഴായ് ഏതാനും നിമിഷം നി൪ത്തി..
     ‘2.400..’ ഒരു കൈ തുലാസിൽ താങ്ങിനി൪ത്തി മറുകൈ കൊണ്ട് കക്ഷം ചൊറിഞ്ഞ് ആ പയ്യ൯ പറഞ്ഞു. ‘ഹും...അതെടുത്തോ..’ കൂട്ടുകാര൯ പോക്കറ്റിൽ കൈയിട്ട് കാശെടുത്ത് പറഞ്ഞു. ജീവനുവേണ്ടി യാചിക്കുന്ന ആ പാവത്തെ ആരും ഗൗനിക്കുന്നില്ല. കാത്തിരുന്നതു സംഭവിച്ചു. ടൂബ് ലൈറ്റിൽ വെട്ടിത്തിളങ്ങിയ കത്തി തൂവല് നിറഞ്ഞ ആ ശരീരത്തിൽ  ചുംബനം നല്കി. ചുവന്ന വ൪ണം പട൪ത്തി ആ ജീവ൯ നൃത്തമാടി. ജീവന്റെ അവസാനതുടിപ്പും നിലച്ചപ്പോ അവനവളെ പൂ൪ണനഗ്നയാക്കി.
     കുഞ്ഞുകുട്ടികൾക്കു കളിപ്പാട്ടം കിട്ടിയാലെന്ന പോലെ അവനതിനെ കൈപിടിയിലൊതുക്കി. ചേതനയറ്റ ആ ശരീരത്തെ പണം കൊടുത്തു വാങ്ങുന്പോയാണ് തുലാസിൽ കിടന്നാടുന്ന മറ്റൊരു ജീവനെ കാണാനായത്.. ജീവന്റെ എല്ലാ അവകാശങ്ങളും ആഗ്രഹങ്ങളും നഷ്ടപ്പെട്ട് മരണവും കാത്ത്...!!  

4 comments:

  1. മറ്റൊരു ജീവൻ നിലനിറുത്തുവാൻ
    വേണ്ടി ജീവന്റെ എല്ലാ അവകാശങ്ങളും
    ആഗ്രഹങ്ങളും നഷ്ടപ്പെട്ട് മരണവും കാത്ത്...
    എത്ര പാഴ് ജീവനുകൾ അല്ലേ ഭായ്

    ReplyDelete
    Replies
    1. അതെ.. ദിനേന നമ്മാൽ എത്രജീവനുകള്...:(

      Delete
  2. ഈ അരുംകൊല കേരളത്തില്‍ മാത്രമേ ഉള്ളു എന്ന് തോന്നുന്നു.
    ചെന്നൈയില്‍ ഏതായാലും നമ്മള്‍ ഈ ചിത്ര വധം കാണില്ല.
    കഷണമാക്കിയിട്ടു തൂക്കിയാണത്രേ ഇവിടെ കോഴിയെ വാങ്ങുന്നത്..

    വേര്‍ഡ്‌ verification ഒഴിവാക്കണേ

    ReplyDelete