ഇന്നൊരു രാത്രി കൂടെ വിടവാങ്ങിയാല്‍
നാളെ ന്യൂ ഇയര്‍ ആണ്.
കുപ്പിയായും പടക്കമായും ഒരുപാട് പൊട്ടും ..
പുതിക്കിപ്പോരുന്ന പ്രതിജ്ഞപോലെ
നാളെയും കുറെ തീരുമാനങ്ങളെടുക്കണം..
നന്നായി പഠിക്കണം..,
നല്ല കുട്ടിയാവണം..,
കുട്ടിത്തം നിര്‍ത്തണം..,
ഇത്തിരി ഗൌരവത്തില്‍ കാര്യങ്ങളൊക്കെ
കാണണം.........
ഉമ്മ കടയിലെക്കെഴുതുന്ന ലിസ്റ്റു പോലെ താഴോട്ട്
നീണ്ടു പോകാന്‍ മാത്രമുണ്ട്...
കഴിഞ്ഞ
വര്‍ഷം ജീവിക്കാനായതില്‍ ദൈവത്തെ സ്തുതിക്കുമ്പോഴും നഷ്ടപ്പെട്ട ഒരു വര്‍ഷമെന്ന
ദുഖം നുരയും പതയുമായുണ്ട്..
കാര്യമായൊന്നും നേടാതെ പലപ്പോയും ഒഴുക്കിനൊത്ത്
നീങ്ങിയത്തിലുള്ള ദുഖം..
ഒത്തിരി വിയര്‍ത്ത് എതിരെ നീന്താന്‍
പഠിച്ചപ്പോഴേക്കും നഷ്ടപ്പെട്ട നിമിഷങ്ങള്‍..
എങ്കിലും കാണാറുള്ള സ്വപ്നങ്ങളിലേക്ക് പറന്നുയരാനാകുമെന്ന
പ്രതീക്ഷയുണ്ട്..
ഈ ഇത്തിരി വെട്ടത്തിനൊരു മെഴുകുതിരിയെങ്കിലും
തെളിക്കാനാകുമെന്ന പ്രതീക്ഷ..
ജീവിതത്തില്‍ പ്രകാശം നിറയട്ടെ!
ReplyDeleteപുതുവത്സരാശംസകള്‍
താങ്ക്സ്...
Deleteഈ ഇത്തിരി വെട്ടത്തിനൊരു മെഴുകുതിരിയെങ്കിലും തെളിക്കാനാകുമെന്ന പ്രതീക്ഷ..
ReplyDeleteപുതു വത്സരാശംസകള്‍
പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് നമ്മെ ജീവിത വഴികളിൽ മുന്നോട്ടുകൊണ്ടുപോവുന്നത്. അവയുടെ മൂല്യം അവ ഇല്ലാത്ത അവസ്ഥയിൽ നിൽക്കുന്ന എന്നെപ്പോലുള്ളവർക്ക് നന്നായി അറിയാം....
ReplyDeleteമുബാറക്കിന് രണ്ടായിരത്തിപ്പതിനാലിൽ ഒരുപാട് സ്വപ്നങ്ങൾ കാണാൻ കഴിയട്ടെ
പുതുവത്സരാശംസകൾ
താങ്ക്സ് ചേട്ടാ...
Deleteപുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം
ReplyDeleteആശംസകള്‍
താങ്ക്സ് ചേട്ടാ...
Deleteപുതുവത്സരാശംസകള്‍
ReplyDeleteതാങ്ക്സ്...
Deleteനല്ല പ്രതീക്ഷകളാവട്ടെ ഈ പുതുവര്‍ഷം
ReplyDeleteതീ൪ച്ചയായും...
Deleteപ്രതീക്ഷകളാണ് ഏതൊരാൾക്കും ഊ൪ജം പകരുന്നത്..