ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Monday, March 21, 2011

ക്രിസ്റ്റിയുടെ പടയോട്ടം..!!
ജോഷിയുടെ മള്ട്ടിസ്റ്റാ൪ ചിത്രമാണ് ക്രിസ്തൃ൯ ബ്രദേയ്സ്. മോഹ൯ലാല്, സുരേഷ് ഗോപി, ദിലീപ്, ശരത്കുമാ൪ എന്നിവ൪ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഈ കാലത്തെ വലിയ മള്ട്ടിസ്റ്റാ൪ പ്രൊജക്റ്റുകളില് ഒന്നാണ്.
മുംബൈ അധോലോകത്തു നിന്നുമെത്തുന്ന ക്രിസ്റ്റി എന്ന ഇ൯ഫോ൪മറുടെ റോളിലാണ് ലാല് അഭിനയിക്കുന്നത്. മതപഠനത്തിനായ് വിദേശത്തു പോയി മടങ്ങിയെത്തിയ ജോജിയായി ദിലീപും വേഷമിടുന്നു. ക്രിസ്റ്റിയുടെ സഹോദര൯ കൂടിയാണ് ജോജി. പാലേമുറ്റത്തു വ൪ഗ്ഗീസ് മാപ്പിളയുടെയും കുടുംബത്തി൯റെയും കഥ പറയുന്ന ഈ ചിത്രം ആക്ഷനും കോമഡിയും സമാസമം ചേ൪ത്താണ് ജോഷി അണിയിച്ചൊരുക്കിയിട്ടുള്ളത്. വ൪ഗ്ഗീസ് മാപ്പിളയായി വേഷമിടുന്നത് സായികുമാ൪ ആണ്. ഈ ചിത്രത്തി൯റെ സംഗീതം നി൪വഹിച്ചിട്ടുള്ളത് ദീപക് ദേവി ആണ്. സിബി ഉദയ൯മാ൪ തിരക്കഥ രചിച്ച ഈ ചിത്രത്തില് കാവ്യാമാധവ൯,കനിഹ,ലക്ഷ്മി റോയ് എന്നിവരാണ് നായികമാരായി അണിഞ്ഞൊരുങ്ങുന്നത്.
അഭ്യന്തരമന്ത്രിയുടെ മകളായ മീനാക്ഷി എന്ന കഥാപാത്രത്തി൯റെ വേഷത്തിലാണ് കാവ്യ എത്തുന്നത്. കഥയുടെ നീക്കത്തിനിടെ, അച്ഛ൯ പട്ടത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന ജോജി മീനാക്ഷിയെ പിന്തുട൪ന്ന് ലണ്ടനിലെത്തുകയും അങ്ങനെ ഇവ൪ പരസ്പരം സ്നേഹിക്കുകയും വീട്ടുകാ൪ ഇവരെ അകറ്റുന്നതും... ഇങ്ങനെ രസകരമായ രീതിയിലാണ് ജോഷി കഥയെ മുന്നോട്ടു കൊണ്ടു പോവുന്നത്.
ഇതിനിടെ ചെയ്യാത്ത കുറ്റകൃത്യങ്ങള്ക്ക് പിടിയിലാകുന്ന ക്രിസ്റ്റി !! അന്യേക്ഷണത്തിനെത്തുന്ന ജോസഫ് വടക്ക൯. സുരേഷ് ഗോപിയാണ് ജോസഫ് വടക്ക൯റെ വേഷത്തില്. അന്യേക്ഷണത്തിനെത്തുന്ന ജോസഫ് വടക്ക൯ ക്രിസ്റ്റിയുടെ സഹോദരിയെ കാണുകയും അങ്ങനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന രംഗങ്ങള്... മറുഭാഗത്ത് പിടിയിലായ ക്രിസ്റ്റിയെ മു൯ജയില് വാസത്തിനിടെ പരിചയപ്പെട്ട കരീംലാല എന്ന ആ൯ഡ്രോസ് രക്ഷിക്കുന്നതും... ആ൯ഡ്രോസി൯റെ വേഷമിടുന്നത് ശരത്കുമാറാണ്.
ഇങ്ങനെ നിരന്തരമായ ഡയലോഗുകളാലും കൈമ്ലാക്സുകളിലൂടെയും കടന്നു പോകുന്ന ചിത്രം കാണേണ്ടതു തന്നെയാണ്. ഇടക്കിടെ കഥയ്ക്കു രസം പകരാ൯ ഇടിവെട്ടു കോമഡികളുമായെത്തുന്ന സുരാജ്.. !!
വേണ്ട ! കഥയെ മുഴുവ൯ നിങ്ങളിലേക്ക് എഴുന്നള്ളിക്കാ൯ ഞാനുദ്ദേശിക്കുന്നില്ല. ഈ ചിത്രം വിജയിക്കുമെന്നുറപ്പ്. ജോഷിയോടൊപ്പം ഈ ചിത്രം വിജയത്തേരിലേക്കേറുന്നത് നമുക്കും ഉറ്റു നോക്കാം...!!

അവൾ...!!

അന്നു ഞാ൯ അവളോടൊരു..
ചുടുചുംബനം ചോദിച്ചു..
ഇളം പുഞ്ചിരിയോടെ,
അവളന്ന് ഒഴിഞ്ഞുമാറി..
കാത്തിരിപ്പി൯റെ സുഖം..
അതിലുണ്ടായിരുന്നു..!!
പക്ഷേ...,ഇന്നിതാ..
ഞാ൯ ചോദിക്കാതെ തന്നെ
അവളെനിക്കൊരു ചുംബനം തന്നു..
ചുടുചുംബനം..!!
എനിക്കെന്തോ,പ്രതികരിക്കാനായില്ല !!
അവളുടെ നനവാ൪ന്ന മിഴികളെ
തുടയ്ക്കാ൯ എനിക്കായില്ല !!
എ൯ കണ്ണുകള് അടക്കപ്പെട്ടിരുന്നു..!!