ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Monday, September 26, 2011

സമയം..

സത്യത്തി൯റെ മുഖം വക്രത നിറഞ്ഞതാണ്..
വെള്ളം വറ്റിയ ഉറവ പോലെ വരണ്ടുകിടക്കുന്നു..
ഭൂമിയുടെ ഹൃദയാന്ത൪ ഭാഗത്ത് നിന്ന്
തലയുയ൪ത്തി നോക്കിയ സത്യത്തിന്
മുളയിലെ നുള്ളിയ പുല്ലി൯റെ നിറമായിരുന്നു..
ഘടികാരത്തി൯റെ സിദധാന്തങ്ങള്
അവസാനമില്ലാതെ കിതച്ചോടുന്നു..
എനിക്ക് കടം ചോദിച്ചതെല്ലാം കിട്ടി
ഒന്നൊഴികെ..
സമയം..
കൈവിട്ട കല്ലി൯റെ പ്രതിരൂപം..
നാവിട്ട വാക്കി൯റെ നിഴല്..
അന്ധ൯ ത൯റെ സമയത്തെ
ഇരുട്ടിനെതിരെ ആയുധമാക്കുന്നു..
എന്നാല്..
കാഴ്ചയുള്ളവ൯ ത൯റെ സമയം
വെളിച്ചത്തിനെതിരെ ആയുധമാക്കുന്നു..
ചൂണ്ടുവിരലി൯ തുന്പില്
വിപ്ലവം കിടന്ന് കിതക്കുന്നു..
ഫേസ്ബുക്കും ട്വിറ്ററും
ചേ൪ന്ന് സ്വപ്നങ്ങള്ക്ക് വിലങ്ങിടുന്നു..

ഹും...വിഡ്ഢി..!!

എന്തിനാ ചുറ്റും കൂടിയവരെന്നെ 'വിഡ്ഢി' എന്ന് വിളിക്കുന്നെ..?
എന്തിനാ വായിലെ മോണ മുഴുവ൯ കാട്ടി പൊട്ടിച്ചിരിക്കുന്നെ..?
ഞാനെന്തിന് വീഡ്ഢിയാക്കപ്പെടുന്നു ? സ്വന്തം നിഴല് പോലും എന്നോടു കൂട്ടുകൂടാ൯ മടിക്കുന്നതെന്തെ ? ഒഴിഞ്ഞ വരാന്തകളിലും ഇരുട്ടാ൪ന്ന റൂമുകളിലുമായി രാപകല് തള്ളി നീക്കാനാണോ എ൯റെ വിധി !! എനിക്കറിയാം..
ഞാ൯ വിഡ്ഢിയല്ലായിരുന്നു...ചുറ്റും നിറഞ്ഞ അട്ടഹാസങ്ങളും ചുണ്ടിലടക്കിയ ചെറു മന്ദഹാസങ്ങളും..
ഇപ്പോ എന്നെ...
ഒരു തനി വിഡ്ഢിയാക്കിയിരിക്കുന്നു...കരിപുരണ്ട ചുവരുകള് പോലുമെന്നെ...
....!!
ആഹ്...ഹാ ഹാ..വിഡ്ഢി...ഞാനൊരു വിഡ്ഢി...!!

Monday, March 28, 2011

തക൪ക്കപ്പെട്ട ജപ്പാ൯ !!

1945 ആഗസ്റ്റ് 6 ന് , ലോകത്തെ തന്നെ നടുക്കിക്കൊണ്ട്.., മേഘകണങ്ങളെ കീറിമുറിച്ചു കൊണ്ട് അമേരിക്ക ജപ്പാ൯ മണ്ണില് താണ്ഡവ നൃത്തമാടിയപ്പോള് ബാക്കിവെക്കാനായത് ചാരമാക്കപ്പെട്ട എണ്ണമില്ലാത്ത അവശിഷ്ടങ്ങളായിരുന്നു എന്നു നമുക്കറിയാം.. പക്ഷേ, കാലത്തി൯റെയും ജനതയുടെയും പോരാട്ടവീര്യം പോലെ , നമ്മുടെ ചിന്തകളെ മറികടന്ന്
ഒരു ഫിനിക്സ് പക്ഷിയെ പോലെ കിതക്കുന്ന കുതിപ്പുമായ് ഉയരങ്ങളുടെ മുള്മുനയിലേക്കവ൪ വീണ്ടും ഉയ൪ത്തെയുന്നേല്ക്കപ്പെട്ടു...ആ ഉയ൪ച്ചയെ എങ്ങനെ എഴുതിച്ചേ൪ക്കണമെന്ന് എനിക്കറിയുകയില്ല.
കാലം അവരെ ഒരുപാടു തവണ പരീക്ഷണത്തിനു വിധേയമാക്കിയതാണ്. പക്ഷേ, അപ്പോഴെല്ലാം പരീക്ഷാശീറ്റില് അവസാനമണി വരെ വിശ്രമില്ലാതെ തേരോട്ടം നടത്തുന്ന തൂലികയെ പോലെ, ജീവിതത്തിലെ നരകീയമായ അനുഭവങ്ങളെയെല്ലാം വകഞ്ഞുമാറ്റി ഉറഞ്ഞു പോയ ജീവിതത്തെ വീണ്ടെടുക്കാ൯ അവ൪ മറ്റാരേക്കാളും മിടുക്കരായിരുന്നു..
ഇപ്പോഴിതാ കാലം വീണ്ടും ജപ്പാ൯ മണ്ണില് താണ്ഡവനൃത്തമാടി മടങ്ങിയിരിക്കുന്നു. വെള്ളക്കെടുതിയാലും അഗ്നിക്കെടുതിയാലും ആണവ വികിരണത്താലും ജപ്പാ൯ തക൪ത്തെറിയപ്പെട്ടു.അതും ദിവസങ്ങള്ക്കു മുന്പ്..
ഒഴുക്കില് പെട്ട കളിപ്പാട്ടങ്ങളെ പോലെ.., പക്ഷവാദമില്ലാതെ..
കെട്ടിടമെന്നോ വാഹനമെന്നോ പടുകൂറ്റ൯ കപ്പലെന്നോ.. അതല്ല, പിടയുന്ന ജീവനെന്നോ എന്ന വിത്യാസമില്ലാതെ എടുത്തെറിഞ്ഞുടച്ചുള്ള മടക്കം..!!
അന്ന് ചാരക്കൂന്പാരത്തെ ബാക്കിനി൪ത്തി അമേരിക്ക മടങ്ങിയെങ്കില് , ഇന്ന് ചവച്ചുതുപ്പിയ വൈക്കോലിനെ പോലെ മാറ്റപ്പെട്ടിരിക്കുന്നു ജപ്പാ൯.
ഉറ്റപ്പെട്ടവരെയും വീടും നഷ്ടപ്പെട്ട ആയിരക്കണക്കിനു അഭയാത്രികള്...!
ശവപ്പറന്പാക്കപ്പെട്ട നഗരങ്ങള്...
മണ്ണോടു ചേ൪ന്ന ബഹുനില കെട്ടിടങ്ങള്..

Monday, March 21, 2011

ക്രിസ്റ്റിയുടെ പടയോട്ടം..!!




ജോഷിയുടെ മള്ട്ടിസ്റ്റാ൪ ചിത്രമാണ് ക്രിസ്തൃ൯ ബ്രദേയ്സ്. മോഹ൯ലാല്, സുരേഷ് ഗോപി, ദിലീപ്, ശരത്കുമാ൪ എന്നിവ൪ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഈ കാലത്തെ വലിയ മള്ട്ടിസ്റ്റാ൪ പ്രൊജക്റ്റുകളില് ഒന്നാണ്.
മുംബൈ അധോലോകത്തു നിന്നുമെത്തുന്ന ക്രിസ്റ്റി എന്ന ഇ൯ഫോ൪മറുടെ റോളിലാണ് ലാല് അഭിനയിക്കുന്നത്. മതപഠനത്തിനായ് വിദേശത്തു പോയി മടങ്ങിയെത്തിയ ജോജിയായി ദിലീപും വേഷമിടുന്നു. ക്രിസ്റ്റിയുടെ സഹോദര൯ കൂടിയാണ് ജോജി. പാലേമുറ്റത്തു വ൪ഗ്ഗീസ് മാപ്പിളയുടെയും കുടുംബത്തി൯റെയും കഥ പറയുന്ന ഈ ചിത്രം ആക്ഷനും കോമഡിയും സമാസമം ചേ൪ത്താണ് ജോഷി അണിയിച്ചൊരുക്കിയിട്ടുള്ളത്. വ൪ഗ്ഗീസ് മാപ്പിളയായി വേഷമിടുന്നത് സായികുമാ൪ ആണ്. ഈ ചിത്രത്തി൯റെ സംഗീതം നി൪വഹിച്ചിട്ടുള്ളത് ദീപക് ദേവി ആണ്. സിബി ഉദയ൯മാ൪ തിരക്കഥ രചിച്ച ഈ ചിത്രത്തില് കാവ്യാമാധവ൯,കനിഹ,ലക്ഷ്മി റോയ് എന്നിവരാണ് നായികമാരായി അണിഞ്ഞൊരുങ്ങുന്നത്.
അഭ്യന്തരമന്ത്രിയുടെ മകളായ മീനാക്ഷി എന്ന കഥാപാത്രത്തി൯റെ വേഷത്തിലാണ് കാവ്യ എത്തുന്നത്. കഥയുടെ നീക്കത്തിനിടെ, അച്ഛ൯ പട്ടത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന ജോജി മീനാക്ഷിയെ പിന്തുട൪ന്ന് ലണ്ടനിലെത്തുകയും അങ്ങനെ ഇവ൪ പരസ്പരം സ്നേഹിക്കുകയും വീട്ടുകാ൪ ഇവരെ അകറ്റുന്നതും... ഇങ്ങനെ രസകരമായ രീതിയിലാണ് ജോഷി കഥയെ മുന്നോട്ടു കൊണ്ടു പോവുന്നത്.
ഇതിനിടെ ചെയ്യാത്ത കുറ്റകൃത്യങ്ങള്ക്ക് പിടിയിലാകുന്ന ക്രിസ്റ്റി !! അന്യേക്ഷണത്തിനെത്തുന്ന ജോസഫ് വടക്ക൯. സുരേഷ് ഗോപിയാണ് ജോസഫ് വടക്ക൯റെ വേഷത്തില്. അന്യേക്ഷണത്തിനെത്തുന്ന ജോസഫ് വടക്ക൯ ക്രിസ്റ്റിയുടെ സഹോദരിയെ കാണുകയും അങ്ങനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന രംഗങ്ങള്... മറുഭാഗത്ത് പിടിയിലായ ക്രിസ്റ്റിയെ മു൯ജയില് വാസത്തിനിടെ പരിചയപ്പെട്ട കരീംലാല എന്ന ആ൯ഡ്രോസ് രക്ഷിക്കുന്നതും... ആ൯ഡ്രോസി൯റെ വേഷമിടുന്നത് ശരത്കുമാറാണ്.
ഇങ്ങനെ നിരന്തരമായ ഡയലോഗുകളാലും കൈമ്ലാക്സുകളിലൂടെയും കടന്നു പോകുന്ന ചിത്രം കാണേണ്ടതു തന്നെയാണ്. ഇടക്കിടെ കഥയ്ക്കു രസം പകരാ൯ ഇടിവെട്ടു കോമഡികളുമായെത്തുന്ന സുരാജ്.. !!
വേണ്ട ! കഥയെ മുഴുവ൯ നിങ്ങളിലേക്ക് എഴുന്നള്ളിക്കാ൯ ഞാനുദ്ദേശിക്കുന്നില്ല. ഈ ചിത്രം വിജയിക്കുമെന്നുറപ്പ്. ജോഷിയോടൊപ്പം ഈ ചിത്രം വിജയത്തേരിലേക്കേറുന്നത് നമുക്കും ഉറ്റു നോക്കാം...!!

അവൾ...!!

അന്നു ഞാ൯ അവളോടൊരു..
ചുടുചുംബനം ചോദിച്ചു..
ഇളം പുഞ്ചിരിയോടെ,
അവളന്ന് ഒഴിഞ്ഞുമാറി..
കാത്തിരിപ്പി൯റെ സുഖം..
അതിലുണ്ടായിരുന്നു..!!
പക്ഷേ...,ഇന്നിതാ..
ഞാ൯ ചോദിക്കാതെ തന്നെ
അവളെനിക്കൊരു ചുംബനം തന്നു..
ചുടുചുംബനം..!!
എനിക്കെന്തോ,പ്രതികരിക്കാനായില്ല !!
അവളുടെ നനവാ൪ന്ന മിഴികളെ
തുടയ്ക്കാ൯ എനിക്കായില്ല !!
എ൯ കണ്ണുകള് അടക്കപ്പെട്ടിരുന്നു..!!

Wednesday, March 16, 2011

പ്രവാചക സ്നേഹം

അല്ലാഹുവിനെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെയും സ്നേഹിക്കേണ്ടത് ഓരോ മുസ്ലീകളുടെയും നി൪ബന്ധബാധ്യതയാണ്. മാതാപിതാക്കളെക്കാളും,മക്കളെക്കാളും എന്തിനേറെ.., സ്വന്തത്തെക്കാളും നിങ്ങള് എന്നെ സ്നേഹിക്കണമെന്ന് തിരുമേനി തന്നെ അരുളിയതാണ്.
കാലത്തി൯റെ കണക്കുസൂചി പിന്നോട്ടു തിരിച്ചാല് നമുക്കു കാണാ൯ സാധിക്കും, പ്രവാചകനോടൊപ്പം വസിച്ചിരുന്ന സ്വഹാബികളെല്ലാം തന്നെ മത്സരബുദ്ധിയോടെയാണ് ഇതെടുത്തിരുന്നത്. അല്ലാഹുവോടുള്ള സ്നേഹത്തി൯റെ ബാഹ്യരൂപമാണ്/പ്രതൃക്ഷരൂപമാണ് പ്രവാചകസ്നേഹമെന്ന് അവ൪ കണക്കാക്കിയിരുന്നു. അതിനാല് തന്നെ റസൂലി൯റെ കല്പനകളെ മനസ്സാ-വാചാ-ക൪മനാ അവ൪ നടപ്പിലാക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു.
ഇങ്ങനെ, ഒരു വിഭാഗം ജനങ്ങള് പ്രവാചകസ്നേഹവും ദൈവികവിശ്വാസങ്ങളും ഉയ൪ത്തിപ്പിടിക്കുന്പോയും, മറുഭാഗത്ത് പുതിയ മതവിഭാഗത്തിനു രൂപം നല്കാ൯ ശ്രമിക്കുകയാണ് മറ്റൊരു വിഭാഗം. ഇസ്ലാമിനെ തന്നെ മാറ്റിമറിച്ച്, ഇസ്ലാമിക നിയമങ്ങളെ തിരുത്തിയെയുതിക്കൊണ്ട് പൌരോഹിത്യം പുതിയ മതത്തെ രൂപപ്പെടുത്താ൯ ശ്രമിക്കുകയാണ്.
ദീനുല് ഇസ്ലാമിലെ പല അംഗീകൃത യാഥാ൪ത്ഥങ്ങളെയും നിഷേധിച്ചു കൊണ്ടാണ് ആ മതം രൂപപ്പെടുന്നത്. ലൈലത്തുല് ഖദ്രാണ് ഏറ്റവും വിശുദ്ധമായ രാവെന്ന് ഖു൪ആനിലൂടെ നാം ഗ്രഹിക്കുന്പോള് പൌരോഹിത്യ മതം പറയുന്നത് മുഹമ്മദ് ജനിച്ച രാവാണ് ഏറ്റവും വിശുദ്ധമായ രാവെന്നാണ്. വിശ്വാസികള് ഒന്നാം സ്ഥാനം മക്കക്കും രണ്ടാം സ്ഥാനം മദീനക്കും മൂന്നാം സ്ഥാനം ഖുദ്സിനുമാണ് നല്കേണ്ടതെന്ന് പ്രവാചക൯ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും പൌരോഹിത്യമതം പറയുന്നു ഏറ്റവും പുണ്ണ്യമായ മണ്ണ് നബിയുടെ കബറിലെ മണ്ണാണെന്ന്. വിശുദ്ധമായ സംസം അല്ലാഹുവി൯റെ മഹത്തായ അനുഗ്രഹമായി വിശ്വാസി മനസ്സില് തെളിഞ്ഞു നില്ക്കവെ, പുണ്യജലം നബിയുടെ കൈവിരലുകള്ക്കിടയിലൂടെ നി൯ഗളിച്ച ജലമാണെന്ന് അവ൪ അവകാശപ്പെടാ൯ ശ്രമിക്കുന്നു.
യഹൂദി-നസാറാക്കള് അവരുടെ നബിമാരുടെ ഖബറിടങ്ങളെ ആരാധനാലയങ്ങളാക്കിയതു പോലെ എ൯റെ ഖബറിടത്തെ നിങ്ങളും ആരാധനാലയമാക്കരുതേ എന്ന പ്രവാചക൯റെ വസീയത്ത് ഇന്നത്തെ തലമുറ മറന്നു കൊണ്ടിരിക്കുന്നു.
അതുപോലെ, റസൂല് തിരുമേനിയുടെ മരണശേഷം, പ്രവാചക൯റെ മുടിയോ,നഖമോ,വസ്ത്രങ്ങളോ ഒന്നും തന്നെ സൂക്ഷിച്ചുവെച്ചതായ് നമുക്കാ൪ക്കും അറിവില്ല. സൂക്ഷിച്ചു വെക്കണമെന്ന ആശയം പ്രവാചകപത്നിമാരോ സ്വഹാബീവര്യന്മാരോ ഉയ൪ത്തിയിട്ടു പോലുമില്ല. പിന്നെയെങ്ങെനെ നൂറ്റാണ്ടുകള് പഴക്കമുള്ള പ്രവാചക൯റെ തലമുടി ഇന്ന് കാരന്തൂരെത്തുക ? ഇതെല്ലാം തികത്തും വിഡ്ഢിത്തമാണ്.
ഇപ്പോഴിതാ, കാരന്തൂരില് ഒരു പള്ളിമിനാരം ഉയ൪ന്നുകൊണ്ടിരിക്കുന്നു. ശഅറേ മുബാറക്ക് എന്ന മസ്ജിദ്. മക്ക്ക്കും മദീനക്കും ഖുദ്സിനും ശേഷം കാരന്തൂ൪ മ൪ക്കസ് ഒരു തീ൪ത്ഥാടന കേന്ദ്രമാക്കാനാണ് ഇതു വഴി ശ്രമം..!!
യഥാ൪ത്ഥ പ്രവാചകസ്നേഹം തക൪ക്കപ്പെടുകയാണിവിടെ ചെയ്യപ്പെടുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ വിഡ്ഢിത്തങ്ങള്ക്കെതിരെ പ്രതികരിക്കേണ്ട സമയം അതികരിച്ചിരിക്കുന്നു..

Tuesday, March 15, 2011

പ്രണയം

പ്രണയത്തിലേക്കു ഞാ൯
ഒടുവില് ഉറ്റുനോക്കി.. പക്ഷേ..,
ആദ്യ കാല് വെപ്പില് തന്നെ വഴുതിവീണു !
താഴ്ചയിലേക്ക് ആഴ്ന്നുപോകവെ..
എ൯ കൈയിലാരോ പിടുത്തമിട്ടു !!
ആ നോട്ടമെന്നെ പിടിച്ചുയ൪ത്തി
പിന്നെ, ആ കൈ എനിക്കൊരു താങ്ങായ്..
ജീവ൯റെ തുടിപ്പായ്..
അവസാന നിമിഷത്തിലും കൂട്ടായ്..
പ്രണയ ലോകത്തെ.....
മിന്നിത്തിളങ്ങുന്ന നക്ഷത്രമായ്.....!!

കടലാസു തോണി

എ൯ മുന്നില് വെച്ചു തന്നെ
അത് മുങ്ങുത്തുടങ്ങുകയായിരുന്നു..
നനവാ൪ന്ന മൃദുല ജലത്തുള്ളികള്
അതിനെ മുക്കിക്കൊല്ലുകയായിരുന്നോ..?
അവളുടെ തലോടലില് നിന്നവ൯
താഴേക്കൂ൪ന്ന് വെന്നത് ഇങ്ങനെ...
ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങാനാണോ..?
അതെ.., ആ കടലാസു തോണി..
അവസാന നിമിഷത്തിലും പൊരുതി തന്നെ..
കാണാ മറയത്തേക്കൂ൪ന്നു പോയ്...!!

Monday, February 28, 2011

മുഖംമൂടി

ചിലരുണ്ട്..
മുഖം മൂടി കണക്കെ..
പുറമെ മാന്യന്മാ൪..
അകത്തോ...?

Sunday, February 27, 2011

അന്ത്യാഭിലാക്ഷം !!

മിഴികളെന്തേ കൂന്പിയടയുന്നു
വിരലുകളുടെ ചലനം നിലച്ചിരിക്കുന്നു
ചുറ്റുമെന്തോ..
മരണത്തി൯റെ ഗന്ധം !!
ദൈവമേ..
ഒരു നിമിഷത്തേക്കെങ്കിലും..
ഹും...

അറുപതാണ്ടു കണ്ടവെ൯റെ
അന്ത്യാഭിലാക്ഷം !!

ചവിട്ടി മെതിക്കപ്പെട്ട സ്വപ്നങ്ങള്

അന്ന് അവള് പതിവിലും ഉ൯മേഷത്തോടെയാണ് എഴുന്നേറ്റത്.
"ഉമ്മാ...,
ഇന്ന് സോളജി പ്രാക്ടിക്കലാ...
ഇ൯ക്കൊരു കൂറനെ വേണം.."
രാവിലെ തന്നെ വായില് നിന്നും ഉരുവിട്ട വാചകം ഇതാണ്.
പിന്നെ.., കുളിച്ച് ഫ്രഷായി കൂറയെയും തിരഞ്ഞുള്ള നടത്തം
ആരംഭിച്ചു.
"യേഹ്...
കിട്ടിയേ... ഉമ്മാ കിട്ടി...
കിട്ടി ഉമ്മാ...."
ഭൂമി ഉരുണ്ടതാണെന്ന മഹാ സത്യം കണ്ടെത്തിയ പോലെ...
ആഹ്ലാദത്താല് ആ കൂറയെ കുപ്പിയിലാക്കി കൊണ്ട് അവള്
ആഹ്ലാദ നൃത്തം ചവിട്ടി.
ആങ്ങനെ കിട്ടിയ കൂറയെ അടക്കിയ കുപ്പി ഒരു കൈയിലും..,
മറു കൈയില് ബേഗു മേന്തി അവള് സ്കൂള് ലാബിലേക്ക്
കാലുകളെടുത്തു വെച്ചു.
ഈ സമയം ആ കുപ്പിയില്...
സംഭവിക്കാ൯ പോകുന്ന ആ വിപത്തിനെ മനസ്സില് പോലും
വ൪ണിക്കാതെ ആ പാവം കൂറ !!
'ദൈവമേ..,
ഇതേതാണു ലോകം ..?
ശ്വാസം നിലക്കാ൯ പോകുന്ന പോലെ..!
എന്നെ എങ്ങോട്ടാണ് കൊണ്ടു പോവുന്നത്..?
എനിക്കെന്താണ് സംഭവിക്കുന്നത് ?'
എന്നിങ്ങനെ ഉത്തരം വ്യക്തമാകാത്ത അനവധി
ചോദ്യങ്ങള് അവനു മുന്നില് പ്രത്യക്ഷപ്പെട്ടു.
ചിന്തക്കു തിരികൊളുത്തവേ ത൯റെ ബോധം മറയുന്നത്
അവ൯ അനുഭവിച്ചറിഞ്ഞു.
കണ്ണു തുറക്കവേ വിശാലമായ പലകയില്
കിടത്തപ്പെട്ട നിലയിലായിരുന്നു. ചുറ്റും തന്നെ തുറിച്ചു
നോക്കിക്കൊണ്ടിരിക്കുന്ന അനവധി അപരിചിത൪.
"ദൈവമേ.., എന്നെ അറുകൊലചെയ്യാ൯ പോകുകയാണേ...?"
എ൯റെ ഭാര്യയും മക്കളും...?
ഞാ൯ മരിച്ചാല്..., അവ൪ക്കാരു ഭക്ഷണം നല്കും...?
അവ൪ അവരുടെ ജീവ൯ എങ്ങനെ തള്ലിനീക്കും.....?
എ൯റെ സ്വപ്നങ്ങളെ ചവിട്ടി മെതിക്കാ൯ പോവുകയാണോ...?"
പെടുന്നനെ നിരപരാധിയായ കുറ്റവാളിയെ തൂക്കിലേറ്റിയതു പോലെ..,
ഒന്നുമറിയാത്ത ആ പാവം ജീവി ബന്ധനസ്ഥനാക്കപ്പെട്ടു.
ഉറ്റു നോക്കുന്ന തുറിച്ച കണ്ണുകളും..,
ചുണ്ടില് ഉള്ളിലൊതുക്കിയ മൃഗീയ പുഞ്ചിരിയും...തൂകി കൊണ്ട്
ഒരു സത്രീ രൂപം മുന്നോട്ടു വന്നു.
'ഇവള്...
ഞാ൯ രാവിലെ കണ്ട രൂപമല്ലെ ഇത് ?
ഇവളെന്തിനാ ഇങ്ങനെ....?
ഞാനും എ൯റെ കുടുംബവും ഇവളോടെന്തു തെറ്റാ ചെയ്തത് ?
എത്ര മൃഗീയമാണാ ചിരി..
ഒരു തുള്ളി സ്നേഹം പോലും ഇവള്ക്കെന്നോടില്ലെ ?'
പെടുന്നനെ സൂചികണക്കെ രണ്ടു വലിയ മുള് മുനകള്
നിരപരാധിയായ ആ കൂറയുടെ നെഞ്ചില് തറക്കപ്പെട്ടു.
ഹൃദയം പൊട്ടുമാറുച്ചത്തില് നിലവിളിച്ച്..
അത് കണ്ണുകളടച്ചു..
'കിട്ടു...മിച്ചു...അച്ചു...
ഇവരെയൊക്കെ തനിച്ചാക്കി...
നീ എന്നെ കൊണ്ടു പോവാണോ ദൈവമേ...?
അവരുടെ മേല് ഞാ൯ പടുത്തുയ൪ത്തിയ സ്വപ്നങ്ങളെല്ലാം..
പാതി വഴിയില് ഉപേക്ഷിക്കപ്പെടുകയാണോ...?
ആഹ്...'
ഒടുവിലതു സംഭവിച്ചു.
ചുരുക്കം ചില ജീവികള്ക്കു മാത്രം ലഭിക്കപ്പെടുന്ന
ആ ഭാഗ്യം...!!
മോ൪ച്ചറിയിലെ ക്രൂരത നിറഞ്ഞ പോസ്റ്റുമോ൪ട്ടത്തെ പോലെ...
ആ നി൪ജീവിയെ അവള് വീണ്ടും കീറിമുറിച്ചു കൊണ്ടേയിരുന്നു...!!

Saturday, February 26, 2011

കുതിപ്പ്

കറങ്ങുന്ന ഫാനിനെ
ക്യാമറ ഫ്ലാഷാല്..,
ഞാ൯ നിശ്ചലമാക്കി..!!
ആഹ്.., എത്ര സുന്ദരം..
ആരിതിനു തുടക്കം കുറിച്ചു ?
ഓഹ്.. കുതിക്കുന്ന ലോകം
കിതക്കുന്ന മാനവ൪..!!
വാനരേക്കാളും
അവിവേകികളോ മാനവ൪ ?
ജീവനാംശമാം ഭൂമിയെ
പോലും നി൪ജീവമാക്കാ൯
ശ്രമിക്കുന്നു വിഡ്ഢികള് !!

കുരക്കും പട്ടി കടിക്കില്ലോ...?

പണ്ടാരോ പറഞ്ഞു
കുരക്കും പട്ടി കടിക്കില്ലെന്ന്..!!
എന്നിട്ടിപ്പോഴോ....?
ഞാ൯ കണ്ടതാ..,
ആ പട്ടി കുരക്കുന്നത്..,
എന്നിട്ടെന്നെ കടിച്ചതോ ?
'കള്ള നായ്ക്കള്..
ഒന്നിനീം വിശ്വസിക്കാ൯ പറ്റൂല..!!

Wednesday, February 23, 2011

വെള്ളത്തേക്ക്

    ശാപ്പിലേക്കുള്ള വഴി വീണ്ടും ചവിട്ടി മെതിക്കപ്പെട്ടു. കരിത്തിരുണ്ട കാലുകളിലെല്ലാം കൂട്ടിന് ഹവായിയുമുണ്ടായിരുന്നു. കറുത്ത ചുണ്ടുകള്ക്കിടയിലൂടെ വെളുത്ത പല്ലുകള് പുറത്തു ചാടി. കൂടെ ശാപ്പിലെ കുപ്പികളും..!
  കുപ്പികളുടെ അടുപ്പുകള് പലവട്ടം തുറക്കപ്പെട്ടു..!!
  കൂടെ അച്ചാറുകളും പച്ചത്തെറികളും തൊട്ടുനക്കി.
കുപ്പികള് തമ്മിലടിച്ചു. അച്ചാറുകള് തൊട്ടുനക്കി പച്ചത്തെറികള് വാരിയെറിഞ്ഞു. ഒടുവില് വെച്ചവാളുകളും , വിളിച്ച തെറികളും ഒഴിഞ്ഞ കുപ്പികളും ബാക്കിയായി...
വെന്നത് ഇരു കാലിലാണെങ്കിലും പലരുടെയും മടക്കം നാലുകാലിലായിരുന്നു..
കുഴഞ്ഞ നാവിലൂടെ ഒരുത്ത൯ വിളിച്ചു പറഞ്ഞു "ഇടത്താനേ.. വെല്ലയാനെ......യ്..." പലരും അതുകേട്ട് പൊട്ടിച്ചിരിച്ചു.
   ചിതലരിച്ച് ജീ൪ണിച്ച കട്ടിലിനെ സമീപിക്കുന്നതിനു മുന്പേ അയാള്
അവശനായ് നിലം തൊട്ടു...!!

ഫുട്ബാള്...!!

വിസിലൂതി...
പോരാട്ടം തുടങ്ങി...!
ഒരു പന്തിനു പിന്നില്..,
അവിശ്രമ പന്തയം !!
ചുറ്റിലോ...?
അലറി വിളിക്കുന്ന
വൂവുസേല !!
ഒരു കൂട്ടം ഭ്രാന്തന്മാ൪
ഇതിനായ് രംഗത്ത്...!!

ജൈസിയും ബാനറും ,
നാടിനെ മൂടുന്നുവോ...?
മദ്യത്തിനേക്കാളും.....
ലഹരിയോ ഫുട്ബാള് ???

Tuesday, February 22, 2011

വൈകി വെന്ന വിധി !!

മു൯ ജന്മത്തില് ഞാനൊരു
പണ്ഡിതനായിരുന്നു..
തെറ്റും ശരിയും..
നെല്ലും പതിരും പോലെ
തിരിച്ചറിഞ്ഞും......,
മിഴികളില് ദ൪ശിച്ച തിന്മയുടെ വിത്തുകളെ...
വേരോടെ പിഴുതെറിയാനും ഞാ൯ മടിച്ചില്ല !!
ഒരുപാടു കൈകള്...
എനിക്കു നേരെ പൊങ്ങി...!!

ഇന്നിതാ,
അതിലൊരുവ൯റെ കൈ...
എ൯ ജീവനെടുത്തിരിക്കുന്നു....!!

Sunday, February 20, 2011

കാലം

കാലമിനിയും ഉരുളും..
വിഷു വരും വ൪ഷം വരും..
തിരുവോണം വരും..
പിന്നെ ഓരോ തളിരിലും..
പൂ വരും.., കായ് വരും..
അപ്പോല് ആരെന്നും എന്തെന്നും..
ആ൪ക്കറിയാം....??