ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Thursday, July 30, 2015

കുയ്യാനക്കായൊരിത്തിരി നേരം..

ഗള്‍ഫില്‍ നിന്ന് ലീവിനെത്തിയ കുഞ്ഞാമ(ഉമ്മയുടെ അനിയത്തി)യുടെ കുട്ടിയോട് ചുമ്മാ ചോദിച്ചതാ..
"കുയ്യാനയെ കണ്ടിട്ടുണ്ടോന്ന്?? :)
"'Zoo വില്‍ പോയപ്പോ കണ്ടിരുന്നു..
ആനയുടെ കുഞ്ഞല്ലെ.."
ഒട്ടും കൂസലില്ലാതെ അവളു പറഞ്ഞപ്പോ ഞെട്ടലും ചിരീം സങ്കടോം ഒക്കെ വന്നു..
അവള്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളിങ്ങനെ ആയോണ്ടല്ലേ,
കുയ്യാനയെ കാണിച്ചുകൊടുക്കാമെന്ന് കരുതി മുറ്റത്തേക്കിറങ്ങിയതാ..
കോണ്‍ക്രീറ്റിട്ട് മിനുക്കിയ മുറ്റത്തെന്ത് കുയ്യാന??
അവസാനം ഗൂഗിളിനെ തന്നെ ബന്ധട്ടെടേണ്ടി വന്നു..
ആരോ കൂട്ടിയിട്ട ഒരിത്തിരി ചിത്രങ്ങളില്‍ കാണാന്‍ ചന്തമുള്ള കുഴികളുണ്ടാക്കീയ കുറച്ച് കുയ്യാനകളെ അവിടെ
കാണാനായി എന്നത് സന്തോഷം....

22 comments:

 1. കുറെ ക്കഴിയുമ്പോൾ കുഴിയാനയെ അല്ല ആനയെ ത്തന്നെ കാണാ നില്ലാതാകും

  ReplyDelete
 2. ആവശ്യമുള്ളപ്പൊ കുയ്യാന വരുന്ന ഒരു “ആപ്പ്” ഉടനെതന്നെ ഇറങ്ങും

  ReplyDelete
  Replies
  1. ഹ ഹാ..
   അതെ പുതിയ തലമുറക്ക് പരിചയപ്പെടുത്താ൯ അങ്ങനെയൊരു ആപ്പിറക്കുകയാണ് നല്ലത്..

   Delete
 3. ഹാ ഹാ ഹാ.ചിരിപ്പിച്ചു.

  ReplyDelete
 4. എന്തിനും ഗൂഗിള്‍ തന്നെ ശരണം ..!

  ReplyDelete
  Replies
  1. കാലത്തി൯റെ പോക്ക് അങ്ങനെയായിപ്പോയില്ലെ..

   Delete
 5. നാട്ടില്‍ പോയപ്പോള്‍ നടക്കുന്ന ചിക്കനെ കണ്ടൂന്ന് പറഞ്ഞ പോലെയായി...

  ReplyDelete
  Replies
  1. ഹ് ഹാ...
   അത് കലക്കി മുബീ...
   ഇതൊന്നും പാവം മക്കള്സി൯റെ പ്രശ്നല്ലല്ലോ..
   അവരെ വള൪ത്തുന്നവരാണ് കാരണക്കാ൪..

   Delete
 6. കുഴിയാന കുഴിപോലും ഇല്ല... :)

  ReplyDelete
 7. കാലം മാറുന്നു .കോലങ്ങളും .(ഇനി വരുന്ന തലമുറക്ക്‌ .....കവിതകള്‍ ,പാട്ടുകള്‍ .....ജനിക്കുന്നു ) അടുത്ത തലമുറക്ക്‌ കൈമാറാന്‍ എന്തുണ്ട് എന്നത് നമ്മെ അലട്ടുന്ന 'മ്മിണി ബല്ല്യ 'ചോദ്യ ചിഹ്നം തന്നെ .....!

  ReplyDelete
  Replies
  1. ഇഷ്ടം മാത്രം മുഹമ്മദ്ക്കാ..
   നല്ലൊരു നാളേക്കായ് കാതോര്‍ക്കാം..

   Delete
 8. ഇത്തിരിനേരം ചിന്തിപ്പിച്ചു ഈ വരികള്‍...
  ആശംസകള്‍

  ReplyDelete
  Replies
  1. താങ്ക്‌സ് ചേട്ടായീ..
   ഈ വരവിനും കയ്യൊപ്പിനും സന്തോഷം

   Delete
 9. ങേ! വാഴക്കാട്ടും കുയ്യാന ഇല്ലേ?അല്ലെങ്കിലും മഴക്കാലത്ത് കുയ്യാനയെ കിട്ടാന്‍ പ്രയാസമാ മുബാറക്കേ..

  ReplyDelete
  Replies
  1. :D ഈ വരവിലൊത്തിരി സന്തോഷം..

   Delete
 10. thirike varaaththchila soubagyangal dear

  ReplyDelete
 11. ചിരിയോടൊപ്പം
  അല്പം ചിന്തയും
  കൊള്ളാം കേട്ടൊ ഭായ്

  ReplyDelete
  Replies
  1. അങ്ങ് ദൂരെ ബിലാത്തിയില്‍ നിന്നുള്ള ഈ വരവില്‍ ഞാനൊത്തിരി സന്തോഷവാനാണ്‌

   Delete