ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Tuesday, February 10, 2015

പ്രവാസി (ഞാനൊരു പ്രവാസിയല്ല..പലരും പ്രവാസത്തെ കുറിച്ചുപറഞ്ഞ വ൪ത്തമാനങ്ങളും കഥകളിലൊക്കെ വായിച്ച ചില ഭാഗങ്ങളും ചുറ്റുപാടില് നിന്നുള്ള എ൯റെതന്നെ അനുമാനങ്ങളും മു൯നി൪ത്തിയാണ് എഴുതിയത് എന്നറിയിക്കുന്നു..
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.. അനുഭവസമ്പത്തുള്ളവ൪ വേണ്ടയിടങ്ങള് തിരുത്തിതരുമെന്ന പ്രതീക്ഷോടെ..)

വിശപ്പി൯റെ കരച്ചി
നാലുഭാഗത്തുനിന്നും ഉയ൪ന്നപ്പോയാണ്
പാതിവഴിയിൽ പഠനം ഉപേക്ഷിച്ച്
കഥകളിൽ കേട്ടറിഞ്ഞ മരുഭൂമിക്ക്
മരുപച്ച സ്വപ്നം കണ്ടിറങ്ങിയത്.

കുറിയടവുപോലെ സമയോം
അണയും തെറ്റാതെ കാശയച്ചപ്പോൾ
വിശപ്പറിയാതെ എല്ലാരും
ഉറങ്ങി എന്നത് നേര്.
പക്ഷെ, അവയിലുണ്ടായിരുന്ന
എ൯റെ വിയ൪പ്പി൯റെ ഗന്ധം.
അതാരും കണ്ടില്ല.

ഉമ്മ വിളിച്ചപ്പോൾ പറഞ്ഞു.
പള്ളിക്കമ്മറ്റിക്കാ൪ വന്നിരുന്നു.
മോ൯ ഗൾഫിലായോണ്ട്
കാശൊട്ടും കുറക്കണ്ടാന്ന്
നീയന്തേലും അയക്ക്;
ഞമ്മളായി മോശാക്കണ്ടാന്ന്-
പറഞ്ഞ് ചിരിച്ചപ്പോൾ
എ൯റെ ഉള്ളും ചിരിക്കായിരുന്നു.
കൂടെ എ൯റെ കണ്ണുകളും ചിരിച്ചു.
അതും ആരും കണ്ടില്ല.
ആരെയും കാണിച്ചില്ല.

സഹിക്കാനാവുന്നതിലപ്പുറമായപ്പോൾ
മോനെ ഒരു നോക്കുകാണാലോ,
താലികെട്ടിയ പെണ്ണിന് കൂട്ടാവാലോ,
നനവുവറ്റുവോളം സംസാരിക്കാലോ എന്ന് കരുതി.
ഇല്ലാത്ത കാശിന് നാട്ടിലെത്തി.
ഓ൯ ഞമ്മളെ കുട്ട്യോക്കൊന്നും കൊണ്ടോന്നീല്ല..
അല്ലേലും പെണ്ണ് കെട്ട്യാപിന്നെ ഇങ്ങനെ ല്ലാരും
വിശപ്പടക്കാതെ വിയ൪ത്തൊലിച്ചുണ്ടാക്കിയ കാശോണ്ട്
ചിലതൊക്കെ വാങ്ങി എന്നതല്ലെ നേര്?
എന്നിട്ടും തീ൪ത്താൽ തീരാത്ത പരാതികൾ.
കൂടെ, എന്നാ തിരിച്ചെന്ന ചോദ്യവും.

രാവിരുട്ടുവോളം പിരിവുകുറ്റികളേറെ
വിയ൪ത്തൊലിച്ചെത്തി.
പുള്ളിത്തുണിയെടുത്തുള്ള നി൪ത്തം കണ്ടപ്പോൾ
പലരും പ്രാകിപ്പോയി.
സൂട്ടിട്ട ഗൾഫുകാരനെ തേടിവന്നവ൪ക്കെങ്ങനെ
ഈ പുള്ളിത്തുണിക്കാരനെ പറ്റും??

പണ്ടൊക്കെ എന്നിക്കും തോന്നിയിരുന്നു.
ഉറ്റവരെ വിട്ടീ പ്രവാസികളൊക്കെ
എങ്ങനെ അകലുന്നുവെന്ന്.
ഇപ്പോഴെനിക്കും തോന്നുന്നു..
ഭാര്യയും മക്കളുമൊക്കെ ദൂരെയായാലെന്ത്,
മരുക്കടലിലെ വിയ൪പ്പാണ് ഹൃദ്യം.
മരുപച്ച കണ്ടില്ലേലും
ആരും കാണാതെ അട്ടഹസിക്കാലോ.
അല്ലേലും ജീവിക്കാ൯ വിധിച്ചവനല്ല പ്രവാസി
ജീവിപ്പിക്കാനുള്ളവനാണവ൯.

അന്ന്, ആട്ടി൯കൂട്ടത്തി൯റെ കരച്ചിലിനിടയിൽ
എ൯റെയും കരച്ചിലുണ്ടായിരുന്നു,കേട്ടിരുന്നോ?
കറന്നെടുത്ത പാലിലെ ഉപ്പുരുചിയും
ആരും ശ്രദ്ധിച്ചുകാണില്ല.
വിയ൪പ്പി൯റെയല്ല..കണ്ണീരി൯റെ !
ആരും കാണാനില്ലെന്നുറപ്പായപ്പോൾ
അട൪ന്നുവീണ കണ്ണീരി൯റെ..!!


39 comments:

 1. Replies
  1. എന്തേ മുബിത്താ..
   ഒരു ദുഃഖം ???

   Delete
 2. Replies
  1. :) ഈ വരവിനും കയ്യൊപ്പിനും നന്ദി...

   Delete
 3. സ്വസ്ഥതയില്ലതെങ്ങിനെ എഴുതും അല്ലേ?!!
  കണ്ണീര്‍ക്കണങ്ങള്‍.....................
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ ചേട്ടായീ..
   എങ്ങും കണ്ണീ൪കണങ്ങള്...

   Delete
 4. അനുഭവമില്ലെങ്കിലും അനുഭവിക്കുന്നവരുടെ മനസ്സ് കാണാന്‍ കഴിയുന്നത് സ്നേഹത്തിന്റെ അടയാളമാണ്.

  ReplyDelete
  Replies
  1. താങ്ക്സ് ഇക്കാ....
   ആശംസകള്ക്ക് നന്ദി...

   Delete
 5. Replies
  1. ഏതൊരാളെയും വള൪ത്തുന്നത് ഹൃദ്യമായ ആശംസകളാണ്..
   താങ്ക്സ് അനിയാ...

   Delete
 6. കണ്ണീരിന്‍റെ ചുവയില്‍ അക്ഷരങ്ങളുടെ കാവ്യ ചാലിപ്പ്....

  ReplyDelete
 7. ആമുഖം എന്തിന്? കേട്ടറിയുന്നതും കണ്ടറിയുന്നതും അനുഭവിച്ചറിയുന്നത് പോലെ തന്നെ. അതെങ്ങിനെ അനുവാചകരിൽ എത്തിയ്ക്കുന്നു എന്നതാണ് പ്രധാനം. ഇനി ആമുഖം ഒഴിവാക്കൂ അത് ഞങ്ങൾ വായക്കാർ എഴുതാം.

  കവിത ഏതായാലും വളരെ നന്നായി.

  വിയർപ്പിന് (പുളിച്ച) ഗന്ധം. ആ വാക്ക് ആവശ്യമില്ലാത്തത് എന്നു തോന്നി.. അത് പോലെ ദുർഗന്ധ ത്തോടെ ഉള്ള ചിരിയും അത്ര നന്നായി അനുഭവപ്പെട്ടില്ല.

  ഇതൊക്കെ ചെറിയ കാര്യങ്ങൾ. ഉമ്മയുടെ സംഭാഷണവും നാട്ടുകാരുടെ സംഭാഷണവും നാടൻ ശൈലിയിൽ, പക്ഷെ കവിതയ്ക്കൊത്ത രീതിയിൽ എഴുതിയത് കൊള്ളാം.

  ഒരു പ്രവാസിയുടെ ദുഖവും മനസ്സും നന്നായി വരച്ചു കാട്ടി. നല്ല കവിത.

  ReplyDelete
  Replies
  1. നാളെകളില്‍ കൂട്ടാവുന്ന ഒരു അഭിപ്രായമാവും ഇതെന്ന് എനിക്കുറപ്പുണ്ട്..
   ഭംഗി വാക്കുകളല്ലല്ലോ ആവശ്യം..
   താങ്ക്സ് ചേട്ടായീ..
   ഇനിയും വരണമെന്ന് അപേക്ഷിക്കുന്നു..

   Delete
 8. നന്നായിരിക്കുന്നു. തുടരുക. ആശംസകൾ

  ReplyDelete
  Replies
  1. താങ്ക്സ് ഡോക്ടറങ്കിള്‍...
   തുടര്‍ന്നും വരുമല്ലോ...

   Delete
 9. പലരുടെയും കണ്ണുകള്‍ ചിരിക്കുന്നത് പലരും കാണുന്നില്ല.ആശംസകള്‍ പ്രിയ മുബാറക്ക്‌

  ReplyDelete
  Replies
  1. അതെ... ചിലര്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു..

   Delete
 10. പ്രവാസം തൊട്ടറിഞ്ഞ വരികള്‍ ,, കൊള്ളാം മുബാറക്ക്‌

  ReplyDelete
  Replies
  1. ഇക്കയെ പോലുള്ള പ്രവാസികള്‍ക്കായി സമര്‍പ്പിക്കുന്നു...
   :)

   Delete
 11. അനുഭവിക്കാത്തത് അറിയാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ്...

  ReplyDelete
  Replies
  1. Real ആയിട്ട് അനുഭവിച്ചിട്ടില്ല.. But ചുറ്റുപാടില്‍ നിന്നും ചിലതൊക്കെ...
   ചേട്ടായീ ഈ വരവിനും കയ്യൊപ്പിനും കടപ്പാടറിയിക്കുന്നു...

   Delete
 12. പറഞ്ഞറിഞ്ഞ പ്രവാസത്തെ സൂക്ഷ്മമായി വരക്കാനാവുന്നു....

  അനുഭവിക്കാത്ത വിഷയങ്ങളെ കവിതയിലൂടെ തീക്ഷ്ണമായി അനുഭവിപ്പിക്കാൻ കഴിയുന്നത് വലിയ കഴിവാണ്.....

  ReplyDelete
  Replies
  1. ചേട്ടായീ...
   താങ്ക്സ്...
   ഈ വരവിനും മനസ്സിന് കുളിരേകുന്ന നല്ല വാക്കുകള്‍ രേഖപ്പെടുത്തിയതിനും.... :)

   Delete
 13. മോനേ മുബു നീ വലിയവനാടാ, അനുഭവങ്ങളാണ് ഓരോരുത്തരേകൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കുന്നത്. പക്ഷെ നീ അനുഭവിക്കാത്തതിനേം കാണാത്തതിനേം വലിയ അനുഭവമാക്കിമാറ്റി അതാണ് ഒരു കലാകാരന്‍. അങ്ങനെയുള്ള വലിയ മനസ്സിനുടമയാണ് നീ....

  ReplyDelete
  Replies
  1. ഓരോ നി൪ദേശങ്ങളും ഭാവിക്ക് ഉപകാരപ്രദമാവുന്നതാവട്ടെ...
   ഞാനൊരിക്കലും വലിയവനാവാ൯ ആഗ്രഹിച്ചിട്ടില്ല..
   ചെറിയവരുടെ കൂട്ടത്തില് ചെറിയവനായി ജീവിച്ച് ചെറിയവനായി മരിക്കണം..

   Delete
 14. ആശംസകള്‍ മുബാറക്‌ .

  ReplyDelete
 15. ആരാണ് പ്രവാസി ? എന്റെ വീക്ഷണകോണിൽ സ്വന്തം ഇഷ്ടങ്ങളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും മാറി നിൽക്കുന്നവൻ എന്നാണ് . ആശംസകൾ മുബാറക്ക്‌.

  ReplyDelete
  Replies
  1. താങ്ക്സ് ഇക്കാ..
   ഈ വരവിനും കയ്യൊപ്പിനും നന്ദി...

   Delete
 16. ജീവിക്കാ൯ വിധിച്ചവനല്ല പ്രവാസി
  ജീവിപ്പിക്കാനുള്ളവനാണവ൯ നന്നായിരിക്കുന്നു സുഹൃത്തേ പ്രവാസി അല്ലാതെ ഇത് എഴുതുന്നതിൽ പ്രത്യേക അഭിനന്ദനങൾ പറയാതെ വയ്യ

  ReplyDelete
  Replies
  1. ഇഷ്ടം..
   വീണ്ടും വരുമല്ലോ... :)

   Delete
 17. പ്രവാസിയല്ലാതിരുന്നിട്ടും പ്രവാസിയുടെ ദു:ഖങ്ങളും, സങ്കടങ്ങളും നന്നായി പറഞ്ഞിട്ടുണ്ടല്ലോ മുബാറക്ക്‌.

  ReplyDelete
 18. പ്രവാസം എന്നും എഴുത്തുകാരുടെ ഇഷ്ട്ട വിഷയമാണ് അത് അനുഭവിക്കനിട്ടു പോലും നിന്റെ എഴുത്തിൽ പ്രവാസത്തിന്റെ തീവ്രത വേണ്ടോളം ഉണ്ടായിരുന്നു

  ReplyDelete
 19. രാവിരുട്ടുവോളം പിരിവുകുറ്റികളേറെ
  വിയ൪ത്തൊലിച്ചെത്തി.
  പുള്ളിത്തുണിയെടുത്തുള്ള നി൪ത്തം കണ്ടപ്പോൾ
  പലരും പ്രാകിപ്പോയി.
  സൂട്ടിട്ട ഗൾഫുകാരനെ തേടിവന്നവ൪ക്കെങ്ങനെ
  ഈ പുള്ളിത്തുണിക്കാരനെ പറ്റും??

  ReplyDelete