ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Thursday, December 27, 2012

നിഴൽ

മിനുസ്സമാക്കിയ റോഡിലൂടെ
തെരുവുവിളക്കിന്റെ വെട്ടത്തില്
ഇടയ്ക്കൊക്കെ ഞാ൯ നടക്കാറുണ്ട്..
അങ്ങനെയൊരു വേളയിലാണ്
അവനെന്നോട് ചങ്ങാത്തം കൂടിയത്.
വിളക്കിനോടടുക്കുന്പോള്
അവനെന്നോടൊപ്പമെത്തും.
ഇരുട്ടിലേക്കു നീങ്ങിയാല്
ഭയന്ന് പിന്മാറും.
വിളക്കെത്തിയാല് വീണ്ടും വരും.
ഇരുട്ടിലേക്കെന്നെ തനിച്ചുവിടുന്ന
കൂട്ടെനിക്ക് വേണ്ടെന്ന് ചെല്ലിനോക്കി..
പോയില്ലവ൯.
ഗത്യന്തരമില്ലാതെ
വിളക്കുകളൊന്നൊന്നായ് എറി-
ഞ്ഞുടച്ചവനെ ഞാ൯ ഒഴിവാക്കി..
പെടുന്നനെ..
ഇരുട്ടെന്നെ മൂടി..
ഭയമെനിക്കു താരാട്ടുപാടി..
ഇന്ന്..
നിഴലായാ സുഹൃത്തിനെ
തേടുന്നു ഞാ൯...