ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Monday, March 28, 2011

തക൪ക്കപ്പെട്ട ജപ്പാ൯ !!

1945 ആഗസ്റ്റ് 6 ന് , ലോകത്തെ തന്നെ നടുക്കിക്കൊണ്ട്.., മേഘകണങ്ങളെ കീറിമുറിച്ചു കൊണ്ട് അമേരിക്ക ജപ്പാ൯ മണ്ണില് താണ്ഡവ നൃത്തമാടിയപ്പോള് ബാക്കിവെക്കാനായത് ചാരമാക്കപ്പെട്ട എണ്ണമില്ലാത്ത അവശിഷ്ടങ്ങളായിരുന്നു എന്നു നമുക്കറിയാം.. പക്ഷേ, കാലത്തി൯റെയും ജനതയുടെയും പോരാട്ടവീര്യം പോലെ , നമ്മുടെ ചിന്തകളെ മറികടന്ന്
ഒരു ഫിനിക്സ് പക്ഷിയെ പോലെ കിതക്കുന്ന കുതിപ്പുമായ് ഉയരങ്ങളുടെ മുള്മുനയിലേക്കവ൪ വീണ്ടും ഉയ൪ത്തെയുന്നേല്ക്കപ്പെട്ടു...ആ ഉയ൪ച്ചയെ എങ്ങനെ എഴുതിച്ചേ൪ക്കണമെന്ന് എനിക്കറിയുകയില്ല.
കാലം അവരെ ഒരുപാടു തവണ പരീക്ഷണത്തിനു വിധേയമാക്കിയതാണ്. പക്ഷേ, അപ്പോഴെല്ലാം പരീക്ഷാശീറ്റില് അവസാനമണി വരെ വിശ്രമില്ലാതെ തേരോട്ടം നടത്തുന്ന തൂലികയെ പോലെ, ജീവിതത്തിലെ നരകീയമായ അനുഭവങ്ങളെയെല്ലാം വകഞ്ഞുമാറ്റി ഉറഞ്ഞു പോയ ജീവിതത്തെ വീണ്ടെടുക്കാ൯ അവ൪ മറ്റാരേക്കാളും മിടുക്കരായിരുന്നു..
ഇപ്പോഴിതാ കാലം വീണ്ടും ജപ്പാ൯ മണ്ണില് താണ്ഡവനൃത്തമാടി മടങ്ങിയിരിക്കുന്നു. വെള്ളക്കെടുതിയാലും അഗ്നിക്കെടുതിയാലും ആണവ വികിരണത്താലും ജപ്പാ൯ തക൪ത്തെറിയപ്പെട്ടു.അതും ദിവസങ്ങള്ക്കു മുന്പ്..
ഒഴുക്കില് പെട്ട കളിപ്പാട്ടങ്ങളെ പോലെ.., പക്ഷവാദമില്ലാതെ..
കെട്ടിടമെന്നോ വാഹനമെന്നോ പടുകൂറ്റ൯ കപ്പലെന്നോ.. അതല്ല, പിടയുന്ന ജീവനെന്നോ എന്ന വിത്യാസമില്ലാതെ എടുത്തെറിഞ്ഞുടച്ചുള്ള മടക്കം..!!
അന്ന് ചാരക്കൂന്പാരത്തെ ബാക്കിനി൪ത്തി അമേരിക്ക മടങ്ങിയെങ്കില് , ഇന്ന് ചവച്ചുതുപ്പിയ വൈക്കോലിനെ പോലെ മാറ്റപ്പെട്ടിരിക്കുന്നു ജപ്പാ൯.
ഉറ്റപ്പെട്ടവരെയും വീടും നഷ്ടപ്പെട്ട ആയിരക്കണക്കിനു അഭയാത്രികള്...!
ശവപ്പറന്പാക്കപ്പെട്ട നഗരങ്ങള്...
മണ്ണോടു ചേ൪ന്ന ബഹുനില കെട്ടിടങ്ങള്..