ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Friday, October 2, 2015

സ്നേഹത്തിന്‍റെ ഒരു ദിനം

പാണ്ടിക്കാടില്‍ നിന്ന് മഞ്ചേരിയിലേക്ക് പോവുമ്പോള്‍ വലത് വശത്തൊരു കെയര്‍ ഹോം ഉണ്ട്..
സല്‍വാ കെയര്‍ ഹോം.. ഒരുപക്ഷെ അതികമാരും കേള്‍ക്കുകയോ അറിയുകയോ ചെയ്തുകാണില്ല..
പല കോണില്‍ നിന്നും പല കാരണങ്ങളാല്‍ സല്‍വയെ ഒരു കുടയായ് സ്വീകരിച്ച ഒരുപാട് അദ്വേവാസികള്‍..
ഈ സ്വതന്ത്രദിനത്തില്‍ ഞങ്ങളവിടെ ഒരുമിച്ച് ചേര്‍ന്നിരുന്നു.. പാട്ടും കളികളുമായി ഞങ്ങളവിടെ ഒത്തുചേര്‍ന്നിരുന്നു.. അന്ന് അവര്‍ പറഞ്ഞ അവരുടെ ഒരു ആഗ്രഹമായിരുന്നു ആ മതില്‍ കെട്ടിനുപുറത്തെ വിശാലമായ ആകാശം കാണണമെന്ന്..
അങ്ങനെയാണ് ഞങ്ങളവരെയും കൊണ്ടൊരു യാത്രക്കിറങ്ങിയത്..
സ്നേഹത്തിന്‍റെ ഒരു ദിനം അവര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്..
സുന്ദരമായിരുന്നു..
വരികള്‍ക്കോ ക്യാമറകള്‍കോ പകര്‍ത്താനൊക്കാത്ത അത്ര സുന്ദരം..
നിലമ്പൂരിലെ തേക്കിന്‍ കൂട്ടവും മ്യൂസിയവും തൂക്കുപാലവും കണ്ടും പാടിയും കേട്ടും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ മാത്രം സുന്ദരമായ ദിനം..

32 comments:

  1. നന്നായി.. ചിത്രങ്ങളും വാക്കുകളും അതിലെല്ലാമുപരി ആ നന്മയും.. ഒരു ദിവസം വീടിനുള്ളില്‍ അടച്ചിരിക്കാനാവാത്ത നമ്മള്‍ പലപ്പോഴും അറിയുന്നില്ലല്ലോ..

    ReplyDelete
    Replies
    1. സ്‌നേഹം എപ്പോഴും തുടിപ്പുറ്റതാണ്..
      ഇനിയും ഒരുപാട് േേപര്‍ക്ക് തുണയും താങ്ങുമൊക്കെയാവാന്‍ നമുക്കാവട്ടെ..

      Delete
  2. കഥപറയുന്ന ചിത്രങ്ങള്‍ മനസ്സില്‍ പറ്റിപ്പിടിച്ചു!!!
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രാര്‍ത്ഥനയില്‍ ഞങ്ങളേയും ഇവരേയും കൂടെകൂട്ടൂ..
      ഒത്തിരി സ്‌നേഹം

      Delete
  3. നന്മയുടെ സൗന്ദര്യം വരികളിലും ചിത്രങ്ങളിലും തുടിച്ചു നിൽക്കുന്നു - ഏറ്റവും മനോഹരമായ പോസ്റ്റ്

    ReplyDelete
    Replies
    1. ഇച്ചിരി നേരം ഇവരോടൊപ്പം ഇരിക്കണം..
      ഇവര്‍ പാടിത്തരുന്ന പാട്ടുകള്‍ കേള്‍ക്കണം..
      അനുഭവങ്ങള്‍.. കുട്ടിക്കഥകള്‍..
      അതിനിടയിലെ കുസൃതികള്‍..
      ഏറെ സുന്ദരമാണത്‌

      Delete
  4. വളരെ ഹൃദ്യമായി. നന്മ വറ്റാത്ത മനസ്സുകള്‍ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. താങ്ക്‌സ് മുഹമ്മദ്ക്കാ..
      കൂടെ ചേര്‍ത്തുപിടിക്കാം ഇവരെയും നമുക്ക്..

      Delete
  5. Replies
    1. ഒത്തിരി സ്‌നേഹം..
      ഈ വരവിനും ഉപ്പുമ്മമാരെ കാണാന്‍ സമയം കണ്ടെത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിനും എല്ലാം എല്ലാം...
      പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുമല്ലോ..

      Delete
  6. ഇതൊക്കെ ഇപ്പോൾ ആര് ശ്രദ്ധിക്കുന്നു? അവരങ്ങിനെ ഒരു വശത്ത് ജീവിക്കും( മരിക്കും) നമുക്ക് ആസ്വദിക്കാൻ എത്രയോ ഇനിയും കിടക്കുന്നു. അതാണ്‌ നമ്മുടെ ചിന്ത.

    അവരുടെ ആ മുഖത്തെ സന്തോഷം കണ്ടു. എത്ര മഹത്തായ കാര്യമാണ് മുബാറക് നിങ്ങൾ ചെയ്തത്. നന്മ മനസ്സിൽ സൂക്ഷിക്കുന്ന നിങ്ങളാണ് മനുഷ്യ രാശിയെ മുന്നോട്ടു നയിക്കുന്നത്. ഇനിയും ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ അവസരം ഉണ്ടാകട്ടെ മുബാറക്.

    ഇനി അൽപ്പം രസം. സ്വാതന്ത്ര്യ ദിനത്തിൽ ഒത്തു കൂടി എന്ന് പറയുന്നു. സംഭവം വന്നത് ഗാന്ധി ജയന്തി ദിനത്തിലും.

    ReplyDelete
    Replies
    1. ഹ ഹ..
      അത് എഴുത്തില്‍ സംഭവിച്ച പിഴവല്ല..
      ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തതിനാല്‍ സംഭവിച്ചുപോയതാണ്.
      സ്വതന്ത്രദിനത്തില്‍ ഒത്തുകൂടിയപ്പോഴാണ് അവര്‍ ഞങ്ങളെയൊന്ന് പുറത്ത് കൊണ്ടുപോയിക്കൂടെ എന്ന് ചോദിച്ചത്..
      ്അങ്ങനെയാണ് ഞങ്ങളവരെയും കൊണ്ട് പുറത്തിറങ്ങിയത്..

      ബിപിനേട്ടന്‍ പറഞ്ഞത് എത്രയോ ശരിയാണ്.
      ഒരു ചെറിയ തിരുത്തെന്ന് മാത്രം..
      നന്മ മനസ്സില്‍ സൂക്ഷിക്കുന്ന ഞങ്ങളല്ല, നമ്മളാവണം ഈ മനുഷ്യരാശിയെ മുന്നോട്ട് നയിക്കേണ്ടത്..

      ഈ വരവിലും പങ്കുചേരലിലും ഒത്തിരി സ്‌നേഹം..
      പ്രാര്‍ത്ഥന..

      Delete
  7. നന്മ വറ്റാത്ത ചിലരെ വളരെ
    ഹൃദ്യമായി. പരിചയപ്പെടുത്തിയിരിക്കുന്നു ...

    ReplyDelete
    Replies
    1. ്അതെന്നും അങ്ങനെയാവട്ടെ..
      നന്മ വറ്റാതിരിക്കട്ടെ..
      ഒത്തിരി ഇഷ്ടം..

      Delete
  8. Replies
    1. thanx dear brother..
      നന്മയൂറുന്ന പ്രവര്‍ത്തനങ്ങളുമായി നമുക്കൊന്നിക്കാം..

      Delete
  9. മറ്റുള്ളവരുടെ സന്തോഷങ്ങളിലും വേദനകളിലും ഒരുപോലെ പങ്കുചേരുന്നവരാണ് യഥാര്‍ത്ഥ നന്മയുള്ള മനുഷ്യര്‍ .അശണരായവരെ കാണുമ്പോള്‍ കാണാത്തത് പോലെ ഒരിക്കലും നടിക്കരുത് .ഒരുപക്ഷെ നമുക്ക് അവരെ സാമ്പത്തീകമായി സഹായിക്കുവാനുള്ള സാമ്പത്തീക ഭദ്രത ഉണ്ടായെന്നിരിക്കില്ല .പക്ഷെ അവരെ നമുക്ക് സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുവാന്‍ കഴിയും .ജോലി തിരക്കിനിടയില്‍ ഒന്ന് എത്തി നോക്കിയതാണ് സമയ ലഭ്യതപോലെ മുബാറക്കിന്‍റെ എഴുത്തുകള്‍ ഞാന്‍ വായിക്കുന്നുണ്ട് .എപ്പോഴും നന്മയുണ്ടാവട്ടെ

    ReplyDelete
    Replies
    1. തിരക്കുകള്‍ക്കിടയിലും വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനെത്തിയതില്‍ ഞാനൊത്തിരി സന്തോഷവാനാണ്..
      Love & Dua

      Delete
  10. പ്രിയപ്പെട്ട മുബാറക് , അവരുടെ മുഖത്തെ ആ സന്തോഷത്തേക്കാൾ വലുതല്ല ഇവിടെ ഞാൻ കുറിച്ചിടുന്ന ഏതൊരു ആശംസാ വാക്കുകളും എന്ന തിരിച്ചറിവോടെ....

    ReplyDelete
    Replies
    1. അതെ നാം പറയുന്നതൊരു പക്ഷെ അവര്‍ മറന്നേക്കാം..
      നാം കാണിച്ചുകൊടുത്തതും ഒരുപക്ഷെ അവര്‍ മറന്നേക്കാം..
      നാം അനുഭവിപ്പിച്ചുകൊടുത്തത് മറക്കാന്‍ പ്രയാസമാണ്..
      അതാവും അവരെ തിരികെ എത്തിച്ച് മടങ്ങിപ്പോരാനൊരുങ്ങിയപ്പോള്‍ മക്കളേക്കാള്‍ സ്‌നേഹത്തില്‍ ഞങ്ങളെ ചുംബിച്ചത്..
      കൈ ചേര്‍ത്തുപിടിച്ച് കരഞ്ഞത്..

      ഷഹീംക്കാ.. ഒത്തിരി നന്ദി..
      ഈ വരവിനും കൂട്ടുകൂടലിനും..
      സ്‌നേഹവാക്കുകള്‍ കേള്‍ക്കാനായ് കാതും നീട്ടിയിരിക്കുന്ന വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കുമല്ലോ..

      Delete
  11. ചെറുപ്പത്തില്‍ തന്നെ നന്മയുടെ കിരണങ്ങള്‍ !!! അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നന്മക്കും സ്‌നേഹത്തിനും പ്രായമുണ്ടോ..
      ഇല്ലെന്നാണെന്റെ പക്ഷം..
      താങ്ക്‌സ് ചേച്ചീസേ..
      ഈ പങ്കുചേരലില്‍ ഒത്തിരി സന്തോഷം..

      Delete
  12. നന്നായി മുബാറക്ക്‌ !! ഉപ്പയുടെ പാതയിലൂടെയുള്ള ഈ സഞ്ചാരം ഏറെ സന്തോഷം നല്‍കുന്നു ,, ഇഷ്ടം ഒരു പാട് ,,അണ്ണാറകണ്ണനും തന്നാലായത് എന്നാണല്ലോ ,, നാഥന്‍ തക്ക പ്രതിഫലം നല്‍കട്ടെ !! .

    ReplyDelete
  13. തിരക്കിനിടയിലും വായനക്ക് സമയം കണ്ടതില്‍ ഒത്തിരി സന്തോഷം..

    ReplyDelete
  14. നന്നായി. അഭിനന്ദനങ്ങള്‍

    ReplyDelete
  15. shariykkum snehathinte oru dinam thanne, akshara thettukal shradhikkuka

    ReplyDelete
  16. ആ ചിത്രതിലുണ്ടേ നന്മ..... അതിലുണ്ടെടോ സ്നേഹം, ഉറവ വറ്റാത്ത മനസ്സ്....

    ReplyDelete
  17. ഇത്തരം നന്മകൾ എന്നും നിലനിൽക്കട്ടെ.......

    ReplyDelete