ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Monday, September 26, 2011

സമയം..

സത്യത്തി൯റെ മുഖം വക്രത നിറഞ്ഞതാണ്..
വെള്ളം വറ്റിയ ഉറവ പോലെ വരണ്ടുകിടക്കുന്നു..
ഭൂമിയുടെ ഹൃദയാന്ത൪ ഭാഗത്ത് നിന്ന്
തലയുയ൪ത്തി നോക്കിയ സത്യത്തിന്
മുളയിലെ നുള്ളിയ പുല്ലി൯റെ നിറമായിരുന്നു..
ഘടികാരത്തി൯റെ സിദധാന്തങ്ങള്
അവസാനമില്ലാതെ കിതച്ചോടുന്നു..
എനിക്ക് കടം ചോദിച്ചതെല്ലാം കിട്ടി
ഒന്നൊഴികെ..
സമയം..
കൈവിട്ട കല്ലി൯റെ പ്രതിരൂപം..
നാവിട്ട വാക്കി൯റെ നിഴല്..
അന്ധ൯ ത൯റെ സമയത്തെ
ഇരുട്ടിനെതിരെ ആയുധമാക്കുന്നു..
എന്നാല്..
കാഴ്ചയുള്ളവ൯ ത൯റെ സമയം
വെളിച്ചത്തിനെതിരെ ആയുധമാക്കുന്നു..
ചൂണ്ടുവിരലി൯ തുന്പില്
വിപ്ലവം കിടന്ന് കിതക്കുന്നു..
ഫേസ്ബുക്കും ട്വിറ്ററും
ചേ൪ന്ന് സ്വപ്നങ്ങള്ക്ക് വിലങ്ങിടുന്നു..

2 comments:

  1. സത്യം... സത്യം മാത്രം. ആശംസകൾ.....

    ReplyDelete
    Replies
    1. ആശംസകള്ക്ക് നന്ദി......
      നന്മയുടെ പാതയില് തൂലികയെ ചലിപ്പിക്കാ൯ പ്രാ൪ത്ഥിക്കുമല്ലോ..

      Delete