ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Tuesday, January 7, 2014

അമ്മ


ഒരുപക്ഷേ,
എനിക്കുനേരെ നീട്ടിയ
കാഞ്ഞിരത്തി൯റെ നീരുകളാവാം,
മുലപ്പാലി൯റെ മാധുര്യത്തെ
എനിക്കന്യമാക്കിയത്...

12 comments:

 1. അമ്മക്ക് സമം അമ്മ മാത്രം

  ReplyDelete
 2. ഇല്ല - കാഞ്ഞിരത്തിന്റെ നീരും മുലപ്പാലും താരതമ്യം ചെയ്യാനേ പറ്റില്ല.

  ReplyDelete
  Replies
  1. അയ്യോ ചേട്ടായീ അങ്ങനെയല്ല..
   കാഞ്ഞിരത്തി൯റെ ആ കയ്പ്പുകാരണം മുലപ്പാലി൯റെ ആ രുചി എനിക്ക് ഓ൪ത്തെടുക്കാ൯ കഴിയുന്നില്ല എന്നാ പറഞ്ഞെ..

   Delete
 3. ഒന്നുകൂടി കുറുക്കിയാൽ കൂടുതൽ മനോഹരമാകും

  കാഞ്ഞിരക്കുരു കവർന്ന
  മധുര മാതൃത്ത്വം

  എന്ന് ഹൈക്കു രൂപത്തിൽ ആയാലോ
  അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ
  നീരുകൾ എന്ന് പ്രയോഗിക്കാറില്ല ,ശ്രദ്ധിക്കുക നന്നാവും ശ്രമിക്കുക


  ReplyDelete
  Replies
  1. അതെനിക്കിഷ്ടായി..
   കാഞ്ഞിരക്കുരു കവർന്ന
   മധുര മാതൃത്ത്വം..
   താങ്ക്സ് ചേട്ടാ...

   Delete
 4. Replies
  1. ഈ വരവിനും ആശംസകൾക്കും നന്ദി...

   Delete
 5. കാഞ്ഞിരമല്ല കയ്പ്പ് കലർത്തുന്നത്! കാലം . കാലമാണ് മുലപ്പാൽ അന്യമാക്കിയത്. ശൈശവ ബാല്യങ്ങളെ സമർത്ഥമായി കാലുഷ്യം കലർത്തി കൌമാര - യൌവ്വന - വാർദ്ധക്യങ്ങളാക്കുന്നു. എഴുത്ത് തുടരൂ. ആശംസകൾ.

  ReplyDelete
  Replies
  1. നല്ല കുറിപ്പ്...
   ഈ വരവിനും പുതിയ അറിവുകള് പക൪ന്നു തന്നതിനും കടപ്പാട് രേഖപ്പെടുത്തുന്നു... :)

   Delete